സോഷ്യൽ മീഡിയയിൽ വൈറലായി കുട്ടി തെന്നല്‍

മിന്നൽ മുരളിയിലൂടെ കുക്കു എന്ന കഥാപാത്രമായി തിളങ്ങിയ തെന്നൽ അഭിലാഷിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരം തന്നെയാണ്‌ ഫേസ്ബുക് പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ടിക് ടോക് വീഡിയോകളിലൂടെയും,റീലുകളിലൂടെയും പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് തെന്നൽ. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ താരം തന്റെ കഴിവ് തെളിച്ചിട്ടുണ്ട്. ടോവിനോ നായകനായ ഫോറൻസിക് എന്ന ചിത്രത്തിലൂടെയുടെയും ഈ കൊച്ചു മിടുക്കി എത്തിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടി അഹാന കൃഷ്ണ സംവിധാനം ചെയ്ത് അഭിനയിച്ച തോന്നൽ എന്ന മ്യൂസിക്കൽ വീഡിയോ തോന്നൽ എന്ന വീഡിയോയിലും അഹാനയുടെ ചെറുപ്പകാലത്തെ വേഷം ചെയ്തത് തെന്നൽ ആണ്. കേക്ക് ഉണ്ടാക്കുന്ന കഥയാണിത്. ഇതിനോടകം തന്നെ നിരവധി പേർ വീഡിയോ ഏറ്റടുത്തു കഴിഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ ചെയ്ത ചെറിയ വീഡിയോകളിലൂടെയാണ്‌ ഈ കൊച്ചു മിടുക്കി പ്രേഷക ശ്രദ്ധ നേടിയത്.സുജയ് മോഹൻ രാജ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ എന്ന ചിത്രത്തിൽ തെന്നൽ എത്തുന്നുണ്ട്. കൂടാതെ ടിക്ടോക്കിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടിയ മാസ്റ്റർ ആരിഷും ചിത്രത്തിൽ എത്തുന്നുണ്ട്.കൂടാതെ മലയാള സിനിമയിലെ നിരവധി താരങ്ങൾ എത്തുന്നുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ടീസർ പുറത്തിറങ്ങിയിരുന്നു.