മൈ ഹീറോ അച്ഛനുമായുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് ബിനു പപ്പു

അച്ഛനായ കുതിരവട്ടം പപ്പുവുമായുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ബിനു പപ്പു.  തന്റെ  ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. “മൈ ഹീറോ “എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.സിനിമ  താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ശ്വേത മേനോൻ, ഹരീഷ് കണാരൻ എന്നിവർ ചിത്രങ്ങൾക്കു കമന്റു ചെയ്തിരുന്നു.

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് കുതിരവട്ടം പപ്പു വെള്ളാനകളുടെ നാട് എന്ന സിനിമയിലെ” ദേ ഇപ്പോ ശരിയാക്കിത്തരാം “എന്ന് പറഞ്ഞ മെക്കാനിക്കിനെ ആരും ഒരു കാലവും മറക്കില്ല. താമരശ്ശേരി ചുരം എന്നുകേൾക്കുമ്പോൾ പപ്പുവിനെ ആണ് ഓർമ്മ വരുന്നത്.  അച്ഛനുമായുള്ള മകന്റെ ചിത്രം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഹെലൻ, ഓപ്പറേഷൻ ജാവ,  സഖാവ് എന്നീ ചിത്രങ്ങളിലെല്ലാം ഒരു സീരീസ് കഥപാത്രങ്ങയാണ്‌ ബിനു എത്തിയിരുന്നത് എന്നാൽ ഈ അടുത്ത് ഭീമന്റെ വഴി എന്ന ചിത്രത്തിൽ ഒരു മുഴുനീള ഹാസ്യ കഥാപാത്രമായാണ് ചിത്രത്തിൽ ബിനു എത്തുന്നത് അച്ഛനെ പോലെ ഒരു ഹാസ്യ കഥാപാത്രമായി എത്തുന്നില്ലേ എന്നും പല ആരാധകരും ചോദിച്ചിരുന്നു അത് ഇപ്പോൾ സാധ്യമായെന്നും ബിനു പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ്‌ ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തീയേറ്ററിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്ന ചിത്രം കൂടിയാണിത്.