കുഞ്ഞു ആടുതോമയെ ഏറ്റടുത്തു സോഷ്യൽ മീഡിയ

കുഞ്ഞു ആടുതോമയെ ഏറ്റടുത്തു സോഷ്യൽ മീഡിയ. കുഞ്ഞിനെ എണ്ണ തേപ്പിച്ചു കുളിപ്പിക്കുനായി പോകുന്നതിനു മുൻപുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂളിംഗ് ഗ്ലാസും, കുഞ്ഞു മീശ യുമയാണ് കുഞ്ഞു ആട് തോമ എത്തിയത്.  കുഞ്ഞിന് എണ്ണ തേക്കുമ്പോൾ സ്ഫടികത്തിലെ ” ഏഴുമല പൂഞ്ചോല യിലെ എന്ന ഗാനത്തിലെ, മാരനെ കണ്ടാൽ മയിലെണ്ണ തേക്കും പാറ “എന്ന വരികൾ കൂടി വന്നതോടെ വീഡിയോ കളർ ഫുൾ ആയ്യിന്നു പറയാം.

നിരവധി പേരാണ് സോഷ്യൽ മീഡിയിൽ കമെന്റുകളുമായ് വീഡിയോയ്ക്ക് എത്തിയിരിക്കുന്നത്.1995ൽ മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത എക്കാലത്തെയും എവർ ഗ്രീൻ ചിത്രങ്ങിൽ ഒന്നാണ് സ്‌ഫടികം. ഭദ്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിൽ ആടുതോമയായ് എത്തിയ മോഹൻലാലിനെ ആരും മറക്കില്ല. അതിൽ സിൽക്ക് സ്മിതയും മോഹൻലാലും തമ്മിൽ അഭിനയിച്ച പാട്ടിലെ വരികളാണ് കുഞ്ഞു ആടു തോമയുടെ വിഡിയോയിൽ വന്നത് നിമിഷ നേരം കൊണ്ടാണ് കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റടുത്തത്.
കുറച്ചു മിനിറ്റ് നീണ്ടു നിൽക്കുന്ന വീഡിയോ ആണെകിലും വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ കുഞ്ഞിനായി. കൂളിംഗ് ഗ്ലാസും കുഞ്ഞു മീശയുമെല്ലാം എല്ലാവർക്കും ഇഷ്ട്ടപെടുകയും ചെയ്തു.