മലയാളത്തിന്റെ നൂറുകോടി പടത്തിന്റെ അവസ്ഥ ഇനി ഇതാണ്..

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. കോടികണക്കിന് രൂപ മുതൽ മുടക്കിൽ ആശിർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമയുടെ റിലീസ് മാറ്റിവച്ചിരുന്നു. എന്നാൽ ഇപ്പോഴ് ഇതാ ഒക്ടോബർ 25 തിങ്കളാഴ്ചയോടെ തിയേറ്റർ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രം തീയേറ്ററുകളിൽ എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ തീയേറ്ററുകൾ തുറക്കുന്ന ആദ്യ ഘട്ടത്തിൽ 50 ശതമാനം മാത്രം ആളുകളെ കയറ്റാനുള്ള അനുമതി മാത്രമേ ഉള്ളു. പകുതി ആളുകളെ മാത്രം കയറ്റി സിനിമ പ്രദര്ശിപ്പിക്കുന്ന സാഹചര്യത്തിൽ മരക്കാർ പോലെ ഉള്ള 100 കോടി മുതൽ മുടക്കിൽ ഉള്ള സിനിമ റിലീസ് ചെയ്താൽ മുതലാകുമോ എന്നതാണ് പലരുടെയും ഇപ്പോഴത്തെ സംശയം. 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന സാഹചര്യങ്ങളിലെ മരക്കാർ ഇനി തീയേറ്ററുകളിൽ എത്താൻ സാധ്യത ഉള്ളു. ഡിസംബർ മാസത്തോടേതുകൂടി ചിത്രം തീയേറ്ററുകളിൽ പ്രതീക്ഷിക്കാം എന്നാണ് പലരുടെയും കണക്കുകൂട്ടലുകൾ. കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മരക്കാർ എന്ന ഒറ്റ ചിത്രം പ്രദര്ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അണിയറയിൽ പല ചർച്ചകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതികം വൈകാതെ തന്നെ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും.

മോഹൻലാൽ, പ്രഭു, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധാനം മലയാളികളുടെ പ്രയപ്പെട്ട പ്രിയദർശൻ ആണ് നിർവഹിക്കുന്നത്.

English Summary:- Kunjalimarakkar Movie Release Update

Leave a Comment