അഭിനയ ജീവിതത്തിലെ 25 വർഷം പൂർത്തിയാകുമ്പോൾ,  അനിയത്തി പ്രാവിലെ സ്‌പ്ലെൻഡർ സ്വന്തമാക്കി കുഞ്ചക്കോ ബോബൻ

അഭിനയജീവിതത്തിലെ 25 വർഷം പൂർത്തിയാകുമ്പോൾ സ്വപ്ന സാക്ഷാത്കാരവുമായി കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ നായകനായി  എത്തിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ സ്‌പ്ലെൻഡർ ബൈക്ക് സ്വന്തമാക്കിയാണ് താരം ആഗ്രഹം നിറവേറ്റിയത്. സ്പ്ലെൻഡർ ബൈക്ക് ഇപ്പോഴും സൂക്ഷിച്ചുവെച്ച ബോണിക്കും കുഞ്ചാക്കോ ബോബൻ പ്രത്യേകം നന്ദി പറയുന്നുണ്ട്.

അനിയത്തിപ്രാവിലെ സുധിയെയും ചുവന്ന കളർ സ്പ്ലന്റെർ ബൈക്കിനെയും ആരും മറന്നുകാണില്ല. മിനിയെ കാണാൻ കൂട്ടുകാരോടൊപ്പം ബൈക്കിൽ എത്തുന്ന സുധിയെ മലയാളികൾ ഒരിക്കലും മറക്കില്ല. സിനിമയിലെത്തി വർഷങ്ങൾ പിന്നിടുമ്പോൾ ചോക്ലേറ്റ് ഹീറോ എന്ന  പരിവേഷത്തിൽ നിന്നും മാറി സീരിയസ് റോളുകളിലും,  പ്രതി നായക വേഷങ്ങളിലും അനായാസം കൈകാര്യം ചെയ്യുന്ന  മികവുറ്റ നടനിലേക്ക് കുഞ്ചാക്കോ ബോബൻ  എത്തി.

നക്ഷത്രതാരാട്ട്,നിറം, ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക കസ്തൂരിമാൻ,സ്വപ്നക്കൂട് ഈ സ്നേഹതീരത്ത്,ലോലിപോപ്പ്,എൽസമ്മ എന്ന ആൺകുട്ടി,ഓഡിനറി,മല്ലുസിംഗ് ട്രാഫിക്, സീനിയേഴ്സ്,ഡോക്ടർ ലൗ,റോമൻസ്, രാമന്റെ ഏദൻതോട്ടം അഞ്ചാം പാതിര, നിഴൽ, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ  ഇടം നേടി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അദ്ദേഹം. പടയാണ് താരത്തിന്റെതായി അവസാനമായി ഇറങ്ങിയ ചിത്രം. ചിത്രത്തിൽ ദിലീഷ് പോത്തൻ ജോജു ജോർജ് എന്നിവരാണ് സഹതാരങ്ങൾ.