മഞ്ജുവാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് പറഞ്ഞതായി കുഞ്ചാക്കോബോബൻ

ചോക്ലേറ്റ് ഹീറോ എന്ന പരിവേഷത്തോടെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് കുഞ്ചാക്കോബോബൻ ഇപ്പോൾ മഞ്ജുവാര്യരുമായി സംബന്ധിച്ച ഒരു വിവരമാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ  പങ്കുവെച്ചിരുന്നത്.

മഞ്ജുവാര്യർ 15 വർഷത്തെ ഇടവേളക്കുശേഷം ആദ്യമായി അഭിനയിച്ചത് കുഞ്ചാക്കോബോബന്റെ കൂടെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത് . എന്നാൽ മഞ്ജുവാര്യരുമായി അഭിനയിക്കരുത് എന്ന സമ്മർദം വന്നിരുന്നതിനെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.
മഞ്ജു വാര്യരുടെ രണ്ടാമത്തെ തിരിച്ചു വരവിൽ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഹൗ ഓൾഡ് ആർ യു. എന്നാൽ ശരിക്കും രണ്ടാമത്തെ സിനിമയായി ആവേണ്ടതായിരുന്നു എന്നും അതിനുമുമ്പ് രഞ്ജിയേട്ടൻ ലാലേട്ടനുമായ ഉള്ള ഒരു പ്രൊജക്റ്റ് ആണ് പ്ലാൻ ചെയ്തിരുന്നത്. അങ്ങനെയാണ് സിനിമ പ്ലാൻ ചെയ്തതും എല്ലാം. എന്നാൽ അങ്ങനെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നത്. മഞ്ജുവിനെക്കാൾ തനിക്ക് കമ്മിറ്റ്മെന്റ് സഞ്ജു- ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നത്.കാരണം  അവരാണ് ട്രാഫിക് എന്ന സിനിമ എനിക്ക് നൽകിയത് എന്നാണ് കുഞ്ചാക്കോ പറഞ്ഞത്.
പ്രൊഡ്യൂസർക്കും സംവിധായകൻ റോഷൻ ആൻട്രുസിനുമാണ് ഡേറ്റ് കൊടുത്തതെന്നും ശരിക്കും നായിക പ്രാധാന്യമുള്ള കഥായായിരുന്നില്ല. താനും ശ്രീനിയേട്ടനും കൂടിയാണ് ആദ്യം സിനിമ പ്ലാൻ ചെയ്തെന്നും. ശാലിനിയെ വെച്ച് പ്രൊജക്റ്റ്‌ മുൻപോട്ട് കൊണ്ട് പോയാലോ എന്ന് ആലോച്ചിരുന്നെന്നും, ആ സമയത്താണ് രഞ്ജിത്തേട്ടന്റെ ലാലേട്ടനും മഞ്ജുവാരിയറും തമ്മിലുള്ള പ്രൊജക്റ്റ് വരുന്നത്. അതിനാൽ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ട് പോകാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നു.