ചെളിയിൽ കുളിച്ച് കുഞ്ചാക്കോ ബോബൻ, ” ന്നാ താൻ കേസ് കൊട് “ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

വെറൈറ്റി ലുക്കിലുള്ള കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു. ചോക്ലേറ്റ് ഹീറോ എന്ന പരിവേഷത്തിൽ നിന്ന് മാറി സീരിയസ് കഥാപാത്രങ്ങളിലൂടെയും,  ആന്റി ഹീറോ കഥാപാത്രങ്ങളിലൂടെയും ആരാധകരെ വിസ്മയിപ്പിച്ച താരമാണ് കുഞ്ചാക്കോബോബൻ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന “ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നറിയപ്പെടുന്ന കഥാപാത്രമായി എത്താൻ പോവുകയാണ് പ്രിയ താരം കുഞ്ചാക്കോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും  പുറത്തിറങ്ങി കഴിഞ്ഞു. ചെളിയിൽ കുളിച്ചുനിൽക്കുന്ന കുഞ്ചാക്കോ ബോബനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക.കാസർഗോഡ്  ചെറുവത്തൂർ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

നായികയായ്  എത്തുന്നത് ഗായത്രി ശങ്കറാണ്. ചിത്രത്തിൽ ബേസിൽ ജോസഫ്,ഉണ്ണിമായ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ആൻഡ്രോയ്ഡ്  കുഞ്ഞപ്പൻ,  കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.എസ് ടി കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം ഒരുക്കുന്നത്. രാകേഷ് ഹരിദാസാണ് ക്യാമറ, ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഡോൺ വിൻസെന്റ് ആണ്,  ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സംവിധായകനായ രതീഷ് പൊതുവാൾ ആണ്. പകലും പാതിരാവും, മറിയം ടൈലേഴ്സ്, നീല വെളിച്ചം തുടങ്ങിയ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങൾ.