ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു “സജിയേട്ടൻ സേവ് അല്ല എന്ന് ആരാധകർ “

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന എന്താടാ  സജിയുടെ ചിത്രീകരണം ആരംഭിച്ചു. ഈ വിവരം കുഞ്ചാക്കോബോബൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിന് കമന്റുകൾ നൽകുന്നത്, ജാൻ ഇ മൻ സിനിമയിലെ  “സജി ഏട്ടൻ സേഫ് അല്ല” എന്ന ഡയലോഗ് വെച്ച്  ആരാധകർ കമന്റുകൾ നൽകുന്നുണ്ട്. നീണ്ട ഇടവേളക്കുശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് .

നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. ഇദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. തൊടുപുഴയ്ക്കടുത്തുള്ള പെരിയമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചാണ്  ചിത്രത്തിന്റെ പൂജ നടന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, സോഫിയ ബാബു, എബ്രഹാം മാത്യു, ആൽവിൻ ആന്റണി, ജിത്തു ദാമോദർ   എന്നിവർ ചേർന്നാണ് ഭദ്ര ദീപം തെളിയിച്ചത്. ഗ്രാമീണ അന്തരീക്ഷത്തിൽ നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണിത്.

നിവേദിത തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിദ്ധാർഥ് ശിവ, ശ്രീജിത്ത്‌ രവി, സെന്തിൽ, ബെന്നി പി നായരമ്പലം, ജിത്തു ജോസ്, സന്തോഷ് കൃഷ്ണൻ തുടങ്ങിയ നിരവധി താരങ്ങൾ  ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  കൂടാതെ ഒരു പിടി പുതുമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമായി ഉണ്ട്.

വില്യം ഫ്രാൻസിസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്, രജീഷ് രാജ് ആണ് ചിത്രത്തിന് എഡിറ്റിങ് നിർവഹിക്കുന്നത്. മേക്കപ്പ് കൈകാര്യം ചെയ്യുന്നത് റൊണാക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് സമീറ സനീഷ് ആണ്. ലിസ്റ്റിൻ സ്റ്റീഫനാണ്  ചിത്രം  നിർമ്മിക്കുന്നത് . ജയ സൂര്യ, കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേഷകർ