അപ്പന്റെയും മകന്റെയും കിടിലൻ ഫുട്ബോൾ മാച്ച്, ഇസ കുട്ടൻ പൊളിയെന്ന് ആരാധകർ

മകനോടൊപ്പം ഫുട്ബോൾ കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തിരക്കുകൾ ഏറെ ഉണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. മകനുമായി ഫുട്ബോൾ കളിക്കുന്ന കുഞ്ചാക്കോബോബന്റെ വീഡിയോയാണ്  ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ” “തിങ്കളാഴ്ച ഞായറാഴ്ച പോലെ തോന്നുമ്പോൾ!!! ഓഫ് ഡേ… ഗെയിം -ഓൺ പച്ച ടർഫ്, തുറന്ന ഇടം, ഇളങ്കാറ്റ്.. ഒപ്പം കമ്പനിക്കുള്ള എന്റെ ചെക്കനും!!!” എന്ന് ക്യാപ്ഷനോടൊപ്പം കുഞ്ഞിനൊപ്പം ഫുട്ബോൾ കളിക്കുന്ന  വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് വീഡിയോക്ക് കമന്റുകൾ നൽകുന്നത്. മോന് പന്ത് കൊടുക്കണമെന്നും,  ഇതിൽ ആരാ മോൻ എന്നൊക്കെ പറഞ്ഞുകൊണ്ട് രസകരമായ കമന്റുകൾ ആരാധകർ നൽകുന്നുണ്ട്. “ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായ് കുഞ്ചാക്കോബോബനും കുടുംബവും കാസർഗോഡാണ്.

വിവാഹത്തിനുശേഷം 14 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് പ്രിയയ്ക്കും കുഞ്ചാക്കോബോബനും ഇസഹാക്ക് ജനിക്കുന്നത്. മകൻ ജനിച്ച അന്ന് മുതൽ ഉള്ള വിശേഷങ്ങൾ എല്ലാം ചാക്കോച്ചൻ സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട് ഇതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. എന്തായാലും ചാക്കോച്ചന്റെയും കുട്ടി ഇസയുടെയും ഫുട്ബോൾ മാച്ച് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)