സിനിമയെ വെറുത്തിരുന്ന ആൺകുട്ടി, ഇപ്പോൾ സിനിമ ഇല്ലാതെ ജീവിക്കാൻ പറ്റാതായി, അച്ഛന്റെ ജന്മദിനത്തിൽ മനസ്സുതുറന്ന് കുഞ്ചാക്കോ

അച്ഛന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ. അച്ഛനായ ബോബൻ കുഞ്ചാക്കോയെ കുറിച്ച് ചാക്കോച്ചൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ജന്മദിനാശംസകൾ അപ്പാ, അച്ഛന് ജന്മദിനാശംസകൾ നേരുന്നതിൽ കുറച്ച് പ്രത്യേകതകൾ ഉണ്ട്. സിനിമയിൽ ഭാഗമാകാൻ എതിർപ്പു പ്രകടിപ്പിച്ചിരുന്ന ആൺകുട്ടിയിൽ നിന്ന് സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷംപോലും ജീവിക്കാൻ കഴിയാത്ത മനുഷ്യനിലേക്ക് എന്നെ നയിച്ചതും സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ എനിക്ക്. ഉദയ എന്ന പേര് പോലും വെറുത്ത വ്യക്തിയിൽ നിന്ന് അതേ ബാനറിൽ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്ന പുരുഷനിലേക്കും.

അഭിനയത്തോടൊപ്പം സിനിമയോടുമുള്ള സ്നേഹവും അഭിനിവേശവും ഞാൻപോലുമറിയാതെ അങ്ങ് എന്നിലേക്ക്‌ പകർന്നു തന്ന കാര്യങ്ങളും ഞാൻ പഠിച്ചതും സമ്പാദിച്ചതെല്ലാം എന്റെ അപ്പ പറഞ്ഞു തന്ന കാര്യങ്ങളിൽ നിന്നാണ്. സൗഹൃദത്തെക്കുറിച്ച് പ്രണയത്തെ കുറിച്ചും സിനിമകളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഞാൻ നിങ്ങളിൽ നിന്ന് പഠിച്ചു . ഇരുണ്ട സമയങ്ങളിൽ എന്നിലേക്ക് വെളിച്ചം പകരുകയും, എന്നെ മുന്നോട്ടു കുതിക്കാൻ എല്ലാ അനുഗ്രഹങ്ങളും നൽകുകയും ചെയ്തു. എല്ലാ സ്നേഹവും ഇവിടെനിന്നും അവിടേക്ക്.. എന്നാണ് കുഞ്ചാക്കോ ബോബൻ അച്ഛനെ കുറിച്ച് പറഞ്ഞത്.