തെങ്ങിൽ വലിഞ്ഞുകയറി ചാക്കോച്ചൻ,  ആഗ്രഹം അങ്ങ് സാധിച്ചു ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം

കരിക്ക് ഷെയ്ക്ക് കുടിക്കുവാനായി ചാക്കോച്ചന് ഒരു മോഹം പിന്നെ ഒന്നും നോക്കിയില്ല  തെങ്ങിൽ വലിഞ്ഞു കയറി ആഗ്രഹം അങ്ങ് സാധിച്ചു.  മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോബോബൻ പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചാക്കോച്ചന്റെ ഷെയ്ക്ക് ആണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഷെയ്ക്ക് ഉണ്ടാക്കിയ കാര്യവും കുഞ്ചാക്കോ തന്നെ പങ്കു വെച്ചിട്ടുണ്ട്.

“ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം.. ഒന്നും നോക്കിയില്ല!! അപ്പോൾ തന്നെ തെങ്ങു കേറി കരിക്കിട്ടു ഷെയ്ക്കടിച്ച് ഉണ്ടാക്കി കുടിച്ചു ആഗ്രഹങ്ങൾ മാറ്റി വയ്ക്കരുത് പരിശ്രമിച്ച് അപ്പോൾതന്നെ സാധിക്കണം.”  എന്ന കുറിപ്പോടു കൂടിയാണ്  കുഞ്ചക്കോ ബോബൻ തെങ്ങിൽ കയറുന്നതും ഷെയ്ക്ക് ഉണ്ടാക്കി കുടിക്കുന്നതിന്റെ  ചിത്രങ്ങൾ പങ്കുവെച്ചത്. ഹോളിഡെ ഫൺ എന്ന ഹാഷ് ടാഗോടെയാണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തുന്ന പട നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. കെ എം കമലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ആണ് ഈ സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനായകൻ തുടങ്ങിയ കരുത്തുറ്റ താരനിരതന്നെ  ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.