ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് മലയാളത്തിലെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ

ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് മലയാളത്തിലെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിലെ ലൊക്കേഷനിൽ എത്തിയ ഭീമൻ നാഗശലഭത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.” ഭീമന്റെ വഴി… ഒരു ഭീമൻ നാഗശലഭം വന്നപ്പോൾ.. ” എന്നെ ക്യാപ്ഷനോടുകൂടെയാണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

തന്റെ ദേഹത്ത് വന്നിരുന്ന ഭീമൻ നാഗ ശലഭത്തെ താരം തൊട്ടു നോക്കുന്നതും, അതിന്റെ ഭംഗി ആസ്വദിക്കുന്നതും  വീഡിയോയിൽ കാണാം.  നാഗശലഭങ്ങളുടെ പ്രത്യേകത എന്ന് പറഞ്ഞാൽ നാഗശലഭത്തിന്റെ രണ്ട് ചിറകുകളുടെ അറ്റം നാഗത്തിന്റെ തല പോലെ ആയിരിക്കും ഇരിക്കുക.  മിക്കവരുടെ വീടുകളിൽ ചില സമയങ്ങളിൽ നാഗശലഭം എത്താറുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം   മികച്ച പ്രതികരണത്തോടെ കൂടിയാണ് ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. മുൻപുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കുഞ്ചാക്കോബോബന്റെ വേറൊരു അവതരണശൈലി ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ചിത്രത്തിന്റെ പേര് പോലെ തന്നെ വഴിത്തർക്കം ആണ് ചിത്രം അവതരിപ്പിക്കുന്നത്. റെയിൽവേ ട്രാക്കിനും കനാലിനും ഇടയിലുള്ള ഭൂപ്രദേശമാണ് കഥാപശ്ചാത്തലം.  മലയാളത്തിലെ പ്രിയ നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിക് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.