‘ന്നാ താൻ കേസ് കൊട്’ കുഞ്ചാക്കോ ബോബൻ…!

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രവുമായി കുഞ്ചാക്കോ ബോബൻ. മലയാളം സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരനായ കുഞ്ഞക്കോ ബോബൻ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ രതീക്ഷ് പൊതുവാൾ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ നിര്വഹിച്ചിരിക്കുന്നതും രതീഷ് പൊതുവാൾ തന്നെയാണ്. ഗായത്രി ശങ്കർ, വിനയ് ഫോർട്ട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

സന്തോഷ് ടി കുരുവിളയാൻ ചിത്രം നിർമിക്കുന്നത്. ഷെർണി എന്ന ഹിന്ദി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച രാകേഷ് ഹരിദാസ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം.

ഭീമന്റെ വഴി, നിഴൽ എന്നിങ്ങനെ പ്രേക്ഷക പ്രീതിനേടിയ മികച്ച ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായിരിക്കും ഇത്. പട, Rendagam എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ.. 2022 കുഞ്ചാക്കോ ബോബന്റെ മികച്ച ചിത്രങ്ങൾ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം..

English Summary:- Kunchako Boban New Movie