കുളി സീന്‍ കാണുന്നത് കുറ്റകരമാണെങ്കിലും ഈ സീന്‍ ഒന്ന് കാണേണ്ടത് തന്നെയാണ്.

കുളി സീന്‍ കാണുന്നത് കുറ്റകരമാണെങ്കിലും ഈ സീന്‍ ഒന്ന് കാണേണ്ടത് തന്നെയാണ്. കാരണം
ഇവിടെ കുളിക്കുന്നത് ഒരു കൂറ്റന്‍ പെരുംപാമ്പാണ്. ദേഹത്ത് വീഴുന്ന വെള്ളം ഇത്ര ആസ്വദിച്ച് കുളിക്കുന്ന ആ കാഴ്ച്ച കാണേണ്ട ഒന്ന് തന്നെയാണ്.

രാജ്യത്തിന്റെ പലയിടങ്ങളിലും അതിതീവ്രമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അത് മനുഷ്യരെ പോലെ തന്നെ മൃഗങ്ങളെയും സാരമായി ബാധിക്കും. അത്തരത്തില്‍ ചൂട് സഹിക്കാന്‍ ആവാതെ കാട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങിയതാണ് ഈ പാമ്പ്.

ചൂട് സഹിക്കാതെ വിഷമിക്കുന്നത് കണ്ട പാമ്പിനെ ഒരു ബക്കറ്റ് വെള്ളത്തില്‍ കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന് വ്യക്തമല്ല. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Leave a Comment