പാലക്കാട് പക്കത്ത് എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി കുക്കു മോളും ജോസ് മോനും…

ജോസ് മോനും കുക്കു മോളും പങ്കുവെച്ച റീൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ധനുഷ് ചിത്രം യാരടി നീ മോഹിനിയിലെ പാലക്കാട്ടു പക്കത്തിലെ എന്ന സോങ്ങിന് നൃത്തച്ചുവടുകളുമായി ആണ് ഇരു താരങ്ങൾ എത്തിയിരിക്കുന്നത്. “ജോസ് മോനും കുക്കു മോളും കുറുക്കൻ മൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക് ” എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത നിങ്ങൾ മുരളിയിലെ ജോസ് മോനെയും കുക്കു മോളെയും ആരും മറന്നു കാണില്ല. ജോസ് മോനായി ചിത്രത്തിലെത്തുന്നത് വസിഷ്ഠ് ഉമേഷ് ആണ്, കുക്കു മോളായി സിനിമയിലെത്തിയത് തെന്നൽ ആണ്. മലയാളികളുടെ പ്രിയതാരം ടോവിനോ ജെയ്സൺ എന്ന കഥാപാത്രമായി എത്തുന്നത്. മാമനെ സൂപ്പർ ഹീറോ ആക്കാൻ ശ്രമിക്കുന്ന ജോസ് മോനെ ആരും മറന്നുകാണില്ല.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ പരിവേഷം ഉള്ള ചിത്രം കൂടി ആണിത്. കുറുക്കൻമൂല എന്ന പ്രദേശത്ത് അമാനുഷിക ശക്തി ലഭിക്കുന്നവരുടെ കഥപറയുന്ന ചിത്രം കൂടിയാണിത്. സോഫിയ പോൾ ആണ് ചിത്രം നിർമിച്ചത്. ടോവിനോ നായകനായ ഫോറൻസിക് എന്ന ചിത്രത്തിലും തെന്നൽ ഒരു വേഷം ചെയ്തിരുന്നു. നിരവധി റീലുകളിലൂടെയും വീഡിയോകളിലെയും ഇതു താരങ്ങൾ പ്രേഷക ഹൃദയം കീഴടക്കാൻ ഇവർക്കായി. ഇതിനോടകം ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.