കാടിന്റെ മനോഹാരിതയും ഹൈറേഞ്ചിലെ തണുപ്പും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കോതമംഗലം കെഎസ്ആർടിസി ഡിപ്പോ

കാടിന്റെ മനോഹാരിതയും ഹൈറേഞ്ചിലെ തണുപ്പും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കോതമംഗലം കെഎസ്ആർടിസി ഡിപ്പോ. ജംഗിൾ സഫാരി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കോതമംഗലത്ത് നിന്നും മാമലക്കണ്ടം മാങ്കുളം വഴി മൂന്നാറിലേക്ക് പുത്തൻ ടൂറിസം പാക്കേജ് ഒരുക്കുകയാണ് കെഎസ്ആർടിസി. കോതമംഗലം തട്ടേക്കാട്,കുളനട കുന്തറപ്പുഴ കുഞ്ചിയാർ,പെരുമ്പൻകുത്ത്,അമ്പതാം മയിൽ,മാങ്കുളം,ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിൽ അവസാനിക്കും. തിരിച്ചു വരുന്നത് മൂന്നാർ അടിമാലി നേര്യമംഗലം കോതമംഗലം എന്നിവിടങ്ങളിലൂടെ ആണ്. രാവിലെ 9 മണിക്ക് കോതമംഗലത്ത് 50 യാത്രക്കാരെ കൊണ്ടു പോവുകയും വൈകിട്ട് ആറുമണിക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. കേരളസർക്കാരിന്റെ ടൂറിസം മേഖലയിലെ ഒരു പദ്ധതി കൂടിയാണിത്, കെ എസ് ആർ ടി സി യിലേക്ക് വിനോദസഞ്ചാരികൾ ആകർഷിച്ച കൂടുതൽ വരുമാനമുണ്ടാക്കുന്നതിനാണ് ഈ കാനനയാത്ര.

ആദ്യദിനംതന്നെ ഗംഭീര വിജയം ആണ് ഉണ്ടാക്കിയത്.
ആനപ്രേമികളായവർക്കും കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നവർക്കും വളരെ സുഖകരമായ യാത്ര അനുഭൂതി ആയിരിക്കും. ഇപ്പോൾ നിരവധി പേരാണ് ബുക്ക് ചെയ്തിരിക്കുന്നത് എന്നാണ് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്. ഒരു വ്യക്തിക്ക് 500 രൂപയാണ് ചാർജ് ഈടാക്കുന്നത് ഇതിൽ ഉച്ചഭക്ഷണവും വൈകിട്ടുള്ള ചായയും കടിയും പെടും.
കാടിനെ തൊട്ടറിഞ്ഞു കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ എല്ലാ യാത്രക്കാരും ഉടൻതന്നെ ഈ അവസരം ഉപയോഗിക്കുക. ചിലപ്പോൾ യാത്രാവേളയിൽ ആനക്കൂട്ടങ്ങളും കാട്ടുപോത്തും മാനും കുരങ്ങുകളും എല്ലാം നിങ്ങളെ വരവേൽക്കാൻ കാത്തിരിപ്പുണ്ടാകും.
ജംഗിൾ സഫാരി സർവീസിൽ മുൻകൂട്ടി ബുക്ക് ചെയ്യാൻ
9447984511, 9446525773