ഡൈംവിഗിന്റെ കാര്യത്തില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരെ വെല്ലാന്‍ ആളില്ല എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത് അവര്‍ പലപ്പോഴായി തെളിയിച്ചിട്ടുള്ളതാണ്. ചെറിയ ഇടവഴിയിലൂടെ ആണെങ്കിലും ഇനിയിപ്പോ വയനാടന്‍ ചുരം ഇറങ്ങാനാണെങ്കിലും ഇവര്‍ക്ക് അതെല്ലാം നിസാരമാണ്.
ഇത്രയും വലിയ വണ്ടി അതിന്റെതായ രീതിയില്‍ ബാലന്‍സ് ചെയ്ത് അപകടങ്ങളില്ലാതെയാണ് ഇവര്‍ ഓടിക്കുന്നത്. അത്തരത്തില്‍ ഒരു കെഎസ്ആര്‍ടിസി ബസ് സാഹസികമായി വെള്ളത്തില്‍ കൂടെ ഇഴഞ്ഞ് നീങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
വെള്ളം എന്ന് പറയുമ്പോള്‍ കുറച്ച് വെള്ളം ഒന്നും അല്ല കേട്ടോ. ഇന്നലെ പെയ്തമഴയില്‍ ഒരാള്‍പൊക്കം വെള്ളം കയറിയ റോഡില്‍ കൂടെയാണ് ഈ ആനവണ്ടി ഓടിക്കുന്നത്. വെള്ളത്തില്‍ ബസ്സിന്റെ പകുതിയോളം മുങ്ങിപോയിട്ടും ധൈര്യം കൈവ്വിടാതെ ബസ് ഒരു പള്ളിയുടെ ഉള്ളിലേക്ക് ആ വെള്ളത്തില്‍ കൂടെ ഓടിച്ച് കയറ്റിയിടുകയാണ് ഡ്രൈവര്‍. എജ്ജാതി ഡ്രൈവിങ് എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.