അന്തരിച്ച പ്രിയനടൻ കൊച്ചിൻ ഹനീഫയുമായുള്ള ആത്മബന്ധത്തെ ഓർത്തെടുത്ത് മലയാളികളുടെ പ്രിയതാരം മണിയൻപിള്ള രാജു

അന്തരിച്ച പ്രിയനടൻ കൊച്ചിൻ ഹനീഫയുമായുള്ള ആത്മബന്ധത്തെ ഓർത്തെടുത്ത് മലയാളികളുടെ പ്രിയതാരം മണിയൻപിള്ള രാജു. ഇരുവരും സിനിമയിൽ വരുന്നതിനു മുമ്പുള്ള കാര്യങ്ങളാണ് മണിയൻപിള്ള രാജു പറഞ്ഞിരിക്കുന്നത്,

എറണാകുളത്ത് കൊച്ചിൻ ഹനീഫയുടെ മരിച്ച ബോഡി കണ്ട് മമ്മൂക്കയുടെ നെഞ്ചു ചാരിനിന്ന് കരയുന്ന മണിയൻപിള്ള രാജുവിന്റെ ദൃശ്യങ്ങൾ നാം കണ്ടതാണ് അത്രയേറെ ബന്ധമുള്ള രണ്ട് സുഹൃത്തുക്കൾ ആയിരുന്നു രാജുവും കൊച്ചിൻ ഹനീഫയും.
ഇപ്പോൾ കൊച്ചിൻ ഹനീഫയുമായുള്ള ഓർമ്മകളാണ് മണിയൻപിള്ള രാജു പങ്കുവെച്ചിരിക്കുന്നത്. മദ്രാസിൽ ഉമാ ലോഡ്ജിൽ ചാൻസ് ചോദിക്കാൻ എത്തിയതായിരുന്നു ഞാനും ഹനീഫയും ഞങ്ങൾ രണ്ടുപേരും തൊട്ടപ്പുറത്തെ റൂമുകളിലാണ് താമസിച്ചിരുന്നത്, എല്ലാദിവസവും ഞങ്ങൾ ഓരോ തമിഴ് സിനിമയിലെ സീനുകൾ അനുകരിക്കും, ഹനീഫ ശിവാജിഗണേശന്റെ റോൾ ചെയ്യും ഞാൻ നാഗേഷിന്റെ റോൾ ആണ് ചെയ്യാറ്. ഞങ്ങളന്ന് ഇറങ്ങാൻ പോകുന്ന സിനിമകളെക്കുറിച്ചും അഭിനയിക്കാൻ ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും ഇങ്ങനെ ചർച്ച ചെയ്തു കൊണ്ടിരിക്കും എന്നാണ് രാജു പറയുന്നത്. ലോഡ്ജിന്റെ അടുത്ത് ചന്ദ്ര ഭവൻ എന്ന് പേരുള്ള ഹോട്ടൽ ഉണ്ടെന്നും, അവിടെയാണ് സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് എന്നും, വീട്ടിലേക്ക് 100 രൂപയാണ് അയക്കുന്നത് എന്നും മണിയൻപിള്ള രാജു പറയുന്നു.

സംവിധായകനായ തമ്പി കണ്ണന്താനം ഇടപെട്ട് അവിടെ തനിക്കൊരു അക്കൗണ്ട് ഉണ്ടാക്കി തന്നതും പിന്നീട് അതിലൂടെയാണ് ഭക്ഷണം കഴിച്ചത് താരം പറയുന്നു. ലോഡ്ജിൽ എപ്പോഴും ചൂടാണ് ചൂട് അകറ്റാൻ വേണ്ടി ഇവർ രണ്ടുപേരും നനഞ്ഞ തോർത്ത് കൊണ്ട് കട്ടിലിൽ വിരിക്കും എന്നും. വീണ്ടും തോർത്തിലെ നനവു മാറുമ്പോൾ വീണ്ടും തോർത്ത് നനച്ച് കട്ടിൽ ഇട്ട് കിടക്കുമെന്നും അങ്ങനെയാണ് ഞങ്ങൾ ചൂടിനെ കിട്ടിയതെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

ഹോട്ടലിൽ നിന്ന് ലഭിക്കുന്ന നാല് ഇഡലിയും, ഉച്ചയ്ക്ക് ലഭിക്കുന്ന ചോറും ആണ് ഞങ്ങൾക്ക് കിട്ടുന്ന പ്രധാന ഭക്ഷണം. അത്രയധികം ആത്മ ബന്ധത്തോട് കൂടിയാണ് തങ്ങൾ കഴിഞ്ഞതെന്നും. പ്രിയ സുഹൃത്തിന്റെ വേർപാടിൽ അതിയായ ദുഃഖമുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു.