ഇനി റോക്കി ഭായിയുടെ കാലം, ത്രില്ലടിപ്പിക്കാൻ കെ. ജി. എഫ് 2 വിലെ ഗാനമെത്തി

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കെജിഎഫ് ടു വിന്റെ  ആദ്യ ഗാനം പുറത്തിറങ്ങി. ഏപ്രിൽ 14 ആണ് ചിത്രം റിലീസ് ചെയ്യുന്നത്.  തൂഫാൻ എന്നാരംഭിക്കുന്ന പുതിയ ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

കന്നട,തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലുള്ള ഗാനത്തിന്റെ പതിപ്പുകൾ ആണ് ഇപ്പോൾ പുതിയ പുറത്തു വന്നിരിക്കുന്നത്.ചിത്രത്തിലെ  ദക്ഷിണേന്ത്യയിലെ സാറ്റലൈറ്റ് അവകാശങ്ങൾ  നേടിയിരിക്കുന്നത് സി ഗ്രൂപ്പാണ്. പ്രശാന്ത്‌ നീലാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാൻഡൽവുഡ് സിനിമ വ്യവസായത്തെ  കന്നഡ ഭാഷയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിൽ സഹായിച്ച സിനിമയായിരുന്നു കെ ജി എഫ്.

കെ. ജി. എഫിലെ  റോക്കി ഭായിയെ ആരും മറന്നു കാണില്ല.  2018ൽ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു . യഷ് നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് അധീര എന്ന പ്രതിനായകവേഷത്തിലെത്തുണ്ട്.

വീണ്ടും റോക്കി തരംഗമാകും എന്ന കാര്യത്തിൽ സംശയമില്ല,  ചിത്രത്തിന്റെ ആദ്യ ഗാനം സൂചിപ്പിക്കുന്നത് അങ്ങനെയാണ് . ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രവി ബസ്രുർ ആണ്. കേരളത്തിൽ കെ. ജി. എഫ് 2ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും,  മാജിക് ഫ്രെയിംസും ചേർന്നാണ്.  സിനിമയുടെ പ്രിവ്യൂ കണ്ടതിനുശേഷം ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും,  പുതിയൊരു നിലവാരം കൊണ്ടുവരാൻ കെ ജി. എഫ് ടു വിലൂടെ സംവിധായകന് കഴിഞ്ഞു എന്നും പൃഥ്വിരാജ് പറഞ്ഞു.