“എനിക്ക് ആരുടെയും മിത്രമാവണ്ട, എന്റെ ശത്രുത ആർക്കും താങ്ങാൻ പറ്റുകയുമില്ല” ആവേശത്തിരയിളക്കി റോക്കിയുടെ രണ്ടാം വരവ്

ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന കെജിഎഫ് -2വിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ട്രെയിലെറിൽ തന്നെ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് ചിത്രത്തിലെ നായകനായ യഷും, പ്രതി നായകവേഷത്തിലെത്തുന്നു സഞ്ജയ്‌ ദത്തും ചെയ്തിരിക്കുന്നത്..കെ.ജി എഫിൽ ഗരുഡയുടെ മരണ ശേഷം എന്ത് സംഭവിച്ചു,

എന്ന് തുടങ്ങുന്ന ട്രെയിലറിൽ മികച്ച പ്രകടനവുമായി പ്രകാശ് രാജിനെയും കാണാം. പഞ്ച് ഡയലോഗുകളും മാസ്സ് രംഗങ്ങളും കൊണ്ട്, ട്രെയിലർ പൊളിച്ചടുക്കി എന്നുതന്നെ പറയാം.

കന്നട,തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തു വന്നിരിക്കുന്നത് .ചിത്രത്തിലെ  ദക്ഷിണേന്ത്യയിലെ സാറ്റലൈറ്റ് അവകാശങ്ങൾ  നേടിയിരിക്കുന്നത് സി ഗ്രൂപ്പാണ്. പ്രശാന്ത്‌ നീലാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഷ്  നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് അധീര എന്ന പ്രതിനായകവേഷത്തിലെത്തുണ്ട്.

സാൻഡൽവുഡ് സിനിമ വ്യവസായത്തെ  കന്നഡ ഭാഷയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിൽ സഹായിച്ച സിനിമയായിരുന്നു കെ . ജി. എഫിലെ  റോക്കി ഭായിയെ ആരും മറന്നു കാണില്ല.  2018ൽ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു .

വീണ്ടും റോക്കി തരംഗമാകും എന്ന കാര്യത്തിൽ സംശയമില്ല,   ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രവി ബസ്രുർ ആണ്. കേരളത്തിൽ കെ. ജി. എഫ് 2ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും,  മാജിക് ഫ്രെയിംസും ചേർന്നാണ്.  സിനിമയുടെ പ്രിവ്യൂ കണ്ടതിനുശേഷം ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും,  പുതിയൊരു നിലവാരം കൊണ്ടുവരാൻ കെ ജി. എഫ് ടു വിലൂടെ സംവിധായകന് കഴിഞ്ഞു എന്നും പൃഥ്വിരാജ് പറഞ്ഞു.