കെ ജി എഫി നുശേഷം ബോക്സ് ഓഫീസ് കൈയടക്കാൻ കന്നഡയിൽ നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി. കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി നായകനാകുന്ന കണ്ഠാരയുടെ ടീസർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
തമിഴ്നടൻ കിഷോർ, അച്യുത് കുമാർ, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിരവധി രഹസ്യങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ടീസർ.ഋഷഭ് ഷെട്ടി നായകനായ ഗരുഡ ഗമന ഋഷഭ വാഹന എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അരവിന്ദ് എസ് കശ്യപ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ബി അജനീഷ് ലോകനാഥ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ. എം പ്രകാശ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. രാജ് ബി ഷെട്ടി, ഭൂഷൻ എന്നിവരാണ് ചിത്രത്തിന്റെ നൃത്ത സംവിധായകൻ . കെ ജി എഫിന്റെ ആദ്യഭാഗത്തിൽ ഉണ്ടായ വിക്രം മൂറാണ് കണ്ഠാരയുടെ സംഘട്ടന സംവിധായകൻ. ഹോം ബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര ഗണ്ടൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോക്സ് ഓഫീസ് കീഴടക്കി കോടികൾ വാരി കൊണ്ടിരിക്കുകയാണ് പ്രശാന്ത് നീൽ ചിത്രം കെ ജി എഫ് 2. യഷാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കണ്ഠാരയും ബോക്സ് ഓഫീസുകൾ തൂത്തുവാരും എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.