ചിരിക്കാൻ തയ്യാറായിക്കോ… ദിലീപിന്റെ “കേശു ഈ വീടിന്റെ നാഥൻ “ട്രൈലെർ പുറത്തിറങ്ങി

പുത്തൻ മേക്കോവറിൽ  ജനപ്രിയ നായകൻ ദിലീപ് വീണ്ടും എത്തുന്നു.  ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനംചെയ്യുന്ന” “കേശു ഈ വീടിന്റെ നാഥൻ ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.  മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി,  തുടങ്ങിയവർ ഫേസ്ബുക്കിലൂടെ ചിത്രത്തിലെ ട്രെയിലർ പുറത്തിറക്കിയത് .
ട്രെയിലറിൽ തന്നെ ചിരി മേളം തീർക്കുകയാണ് ദിലീപ്. ദിലീപിന്റെ വെറൈറ്റി ലുക്ക് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു,  ഇതിനുമുൻപും വ്യത്യസ്ത ലുക്ക്കളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ദിലീപ്, കേശുവായി എത്തുന്ന ദിലീപിനെ ഇരുകൈയും നീട്ടിയാണ് പ്രേഷകർ സ്വീകരിക്കുക. ഉർവശി ആണ് കേശുവിന്റെ ഭാര്യയായി എത്തുന്നത്. ആദ്യമായാണ് ദിലീപ് – ഉർവശി എന്നിവർ ജോഡികളായിഎത്തുന്നത് .കേശുവിനോടൊപ്പം കട്ടക്ക് പിടിച്ച് തന്നെ ഉർവശിയും ചിത്രത്തിൽ വ്യത്യസ്ത ലുക്കിൽ എത്തുന്നു. .ട്രെയിലറിൽ തന്നെ ചിരിയുടെ മാല തീർക്കുകയാണ്.
കനകം കാമിനി കലഹം എന്ന ചിത്രത്തിനുശേഷം സിഡ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്

സിദ്ദീഖ്, സലിംകുമാർ, ഹരിശ്രീ അശോകൻ, നസ് ലൻ കെ ഗഫൂർ,  കലാഭവൻ ഷാജോൺ, ബിനു അടിമാലി, അനുശ്രീ, ഗണപതി, മഞ്ജു പത്രോസ്,  വൈഷ്ണവി,  സ്വാസിക, കോട്ടയം നസീർ, അശ്വതി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ദിലീപ് നാദിർഷ കൂട്ടുകെട്ട് ആകുമ്പോൾ ഒരു തകർപ്പൻ ചിരി മേളം ഒരുക്കും എന്ന കാര്യത്തിൽ സംശയമില്ല അതുതന്നെയാണ് ഇതിൽ ട്രൈലെറിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത് നാദിർഷ തന്നെയാണ്, ചിത്രത്തിന്റെ  തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് സജീഷ് പാഴൂർ ആണ്.