കണ്ണീരോടെ കാവ്യയും ദിലീപും അവസാനമായി കെ പി എസ് സി ലളിതയെ കാണാൻ എത്തിയത്

മലയാള സിനിമാലോകത്തിന് വലിയൊരു ആഘാതം സൃഷ്ടിച്ചുകൊണ്ടാണ് നടി കെപിഎസി ലളിത അന്തരിച്ചത്. മാസങ്ങൾക്കു മുൻപേ അസുഖബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന നടി വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെയിലാണ് ഫെബ്രുവരി 22 ന് രാത്രിയിൽ അന്തരിക്കുന്നത്. വാർത്തയറിഞ്ഞത് മുതൽ കെ പി എ സി ലളിതയുടെ വീട്ടിലേക്ക് താരങ്ങളുടെയും ആരാധകാരുടെയും പ്രവാഹമായിരുന്നു.
അർദ്ധരാത്രിയിൽ തന്നെ പ്രിയ നടിയെ കാണാൻ മോഹൻലാലും ദിലീപും കാവ്യ മാധവനും തുടങ്ങി നിരവധി താരങ്ങളാണ് എത്തിയത്. കറുപ്പ് വസ്ത്രങ്ങൾ ധരിച്ചാണ് ദിലീപും കാവ്യ മാധവനും എത്തിയത്.

 

 

മുൻപും ദിലീപുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ലളിത പറഞ്ഞ വാക്കുകൾ തരംഗമായിരുന്നു. അത്രയും അത്മബന്ധം സൂക്ഷിച്ചിരുന്നതിനാൽ വളരെ ദുഃഖിതനായിട്ടാണ് ദിലീപ് പ്രിയപ്പെട്ട നടിയെ അവസാനമായി കാണാനെത്തിയത്. നിറഞ്ഞ കണ്ണുകളോടെ ആണ് ഇരുവരും കെപിഎസി ലളിതയെ കണ്ടു മടങ്ങിയത് ,സഹതാരങ്ങളിൽ എല്ലാം ഒരു പ്രതേക അടുപ്പം നിലനിർത്തിയിരുന്ന ഒരാൾ ആയിരുന്നു കെപിഎസി ലളിത. മലയാള സിനിമ ലോകവും പ്രേക്ഷകരും വളരെ വിഷമത്തിൽ തന്നെ ആയിരുന്നു , മലയാള സിനിമക്ക് വലിയ ഒരു നഷ്ടം തന്നെ ആണ് സംഭവിച്ചത് ,