അതീവ സുരക്ഷയൊരുക്കി ബോളിവുഡ് താരങ്ങളുടെ  കല്യാണം, വിവാഹ  ആഘോഷത്തിൽ പങ്കെടുക്കാൻ അതിഥികൾക്ക് രഹസ്യ കോഡുകൾ…

അതീവ സുരക്ഷയൊരുക്കി ബോളിവുഡ് താരങ്ങളുടെ  കല്യാണം, വിവാഹ  ആഘോഷത്തിൽ പങ്കെടുക്കാൻ അതിഥികൾക്ക് രഹസ്യ കോഡുകൾ…

ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫ്, വിക്കി കൗശൽ എന്നിവർ വിവാഹിതരായി. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസ് ബർവാര റിസോർട്ടിൽ വെച്ചായിരുന്നു താര വിവാഹം നടന്നത്. ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടു കൂടി നടത്തിയ ചടങ്ങിൽ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.

ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് പ്രവേശനം നൽകിയത്.  അതിഥികൾക്ക് മുൻപേ നൽകിയിരുന്ന രഹസ്യകോഡും ആയി മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളു.  കോഡ് മറ്റാർക്കും കൈമാറരുത് എന്ന ഉടമ്പടിയിൽ ഒപ്പു വെച്ചാണ് അതിഥികൾ വിവാഹ ചടങ്ങിൽ പങ്കെടുത്തത്, വിവാഹത്തിൽ പങ്കെടുക്കുമ്പോൾ ഫോൺ കൊണ്ടുവരുന്നതും ഫോട്ടോ എടുക്കുന്നതും നിഷേധിച്ചിരുന്നു. കല്യാണത്തിന്റെ സംപ്രേഷണവകാശം  ആമസോൺ പ്രൈം വീഡിയോക്കായിരുന്നു. 80 കോടി രൂപയ്ക്കാണ് ഇവരുടെ വിവാഹ വീഡിയോ ഒടിടി റൈറ്റ്സിന് വിറ്റുപോയത്. 2022 ൽ വിവാഹത്തിന്റെ വീഡിയോ പുറത്തിറങ്ങും എന്നാണ് പറയുന്നത്.
ബോളി വുഡ് താരങ്ങൾ ഉൾപ്പെടെ 120 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചുരുന്നുള്ളു