സ്റ്റെപ്പ് കുറച്ച് ടഫ് ആണ്, കാർത്തിക് സൂര്യയുടേയും മഞ്ജു പിള്ളയുടെയും ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്റ്റെപ്പ് കുറച്ച് ടഫ് ആണ്, കാർത്തിക് സൂര്യയുടേയും മഞ്ജു പിള്ളയുടെയും ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കാർത്തിക് സൂര്യയും മഞ്ജു പിള്ളയും തമ്മിൽ ചെയ്ത റീൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ പാട്ടുകൾക്കൊപ്പം ആണ് മഞ്ജു പിള്ളയും കാർത്തിക് സൂര്യയും ചുവടുകൾ വെച്ചിരിക്കുന്നത്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ ഇരുവരും എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ബ്ലോഗറായി ഉയർന്ന കാർത്തിക് സൂര്യ ഈ പരിപാടിയുടെ അവതാരകനാണ്.
മഞ്ജുപിള്ള പരിപാടിയുടെ ജഡ്ജിൽ ഒരാളാണ്. ടഫ് സ്റ്റെപ്സ് എന്ന തലകെട്ടോടുടുകൂടിയാണ് കാർത്തിക് സൂര്യ ഈ റീൽ സോഷ്യൽമീഡിയ പങ്കുവച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് മഞ്ജു പിള്ള എത്തുന്നത്.

തലമുടി രണ്ടു വശത്തേക്കും പിന്നി കെട്ടി. ഒരു കുട്ടി ഫ്രോക്കിലൂടെയാണ് താരം എത്തിയത്, മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും. ഹോം എന്ന സിനിമയിലെ കുട്ടി അമ്മ എന്ന കഥാപാത്രമാണ് മഞ്ജുളയുടെ കരിയർ ബ്രേക്ക് ആയി കാണുന്നത്, ഹാസ്യ കഥാപാത്രങ്ങളിലൂടെ മനസ്സു കവർന്ന താരം തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് പ്രേഷക ശ്രദ്ധ നേടിയത്.  സോഷ്യൽ മീഡിയയിലെ ആദ്യ വ്ലോഗർ മാരിൽ ഒരാളാണ് കാർത്തിക് സൂര്യ, വ്ലോഗുകൾ അവതരിപ്പിക്കുന്ന വ്യത്യസ്തമായ രീതി തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. ഹലോ ഗൈസ്, ഗുയിസ് തുടങ്ങിയ പദങ്ങൾ സോഷ്യൽ മീഡിയ ഏറ്റടുത്തത് കാർത്തിക് സൂര്യയിലൂടെ ആണെന്ന് പറയാം.