ഒരുപാട് ആളുകൾക്ക് വരുന്ന ഒരു രോഗമാണ് കരൾ വീക്കം. കൂടുതലായും മദ്യപിക്കുന്നവർക്കാണ് വരുന്നത് എങ്കിലും മദ്യം കഴിയാത്തവർക്കും കരൾ വീക്കം വരാനുള്ള സാധ്യത ഉണ്ട്.തുടക്കത്തിൽ രോഗികൾക്ക് ക്ഷീണം, ബലഹീനത, ഭാരം കുറയൽ എന്നിവ അനുഭവപ്പെടാം. പിന്നീടുള്ള ഘട്ടങ്ങളിൽ, രോഗികൾക്ക് മഞ്ഞപ്പിത്തം, ദഹനനാളത്തിന്റെ രക്തസ്രാവം, വയറുവേദന, ആശയക്കുഴപ്പം എന്നിവ ഉണ്ടാകാം.ഇങ്ങനെ എന്തകിലും സംഭവിച്ചാൽ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണുക.ആദ്യം തന്നെ ചികിത്സച്ചാൽ നമുക്ക് ഈ രോഗം മാറ്റി എടുക്കാൻ പറ്റും.കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ കരളിനുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ കരളിനെ സംരക്ഷിക്കേണ്ടതു പ്രധാനമാണ്. കരൾരോഗങ്ങളെ എങ്ങനെ തടയാമെന്നു നോക്കാം.മദ്യപാനം ഒഴിവാക്കുക,ഭക്ഷണം ആരോഗ്യകരമാക്കുക, എണ്ണയും,കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കണം, പഴങ്ങൾ, പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തുക.വ്യായാമം ശീലമാക്കണം.
ലിവർ സിറോസിസ് വരുന്നത് നമ്മുടെ ആരോഗ്യകരമായ ലിവർ ടിഷ്യു മാറി പ്രവർത്തന രഹിതമായ ടിഷ്യു ഉണ്ടാവുന്നത് കൊണ്ടാണ്.പലതരം കരൾ രോഗങ്ങളും അവസ്ഥകളും ആരോഗ്യകരമായ കരൾ കോശങ്ങളെ മുറിവേൽപ്പിക്കുകയും കോശ മരണത്തിനും വീക്കത്തിനും കാരണമാവുകയും ചെയ്യുന്നു .കൂടുതൽ അറിയാൻ വീഡിയോ കാണുക.