ഗജ സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ആരാധന ശിവകാശി കണ്ണനെ പരിചയപ്പെടാം…

കേരളത്തിൽ ചെറുതും വലുതുമായ ഒരുപാട് ആനകളുണ്ട് പിടിയാനകളും കൊമ്പന്മാരും മോഴയാനകളും അടക്കം നിരവധി ആനകൾ ഉണ്ട്. ഇത്തരത്തിൽ ഗജ സൗന്ദര്യം തുളുമ്പി നിൽക്കുന്ന ആരാധന ശിവകാശി കണ്ണനെ പരിചയപ്പെടാം. വലിപ്പത്തിൽ കേമൻ അല്ലെങ്കിലും സൗന്ദര്യത്തിൽ മുൻപിൽ തന്നെയാണ് കണ്ണൻ. മാവേലിക്കരക്കാരുടെ സ്വന്തം ആനയായ കണ്ണൻ 36 വയസ്സുകാരനായ ഇവന്റെ സൗന്ദര്യം ആരും തന്നെ നോക്കിനിന്നു പോകാം.

അഴക് തന്നെയാണ് ഇവനെ മറ്റുള്ള ആനകളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. കുണുങ്ങിക്കുണുങ്ങി ഉള്ള നടപ്പും തലയെടുപ്പും തിടുക്കത്തിലുള്ള നടത്തവും എല്ലാം എല്ലാവരും നോക്കി നിൽക്കുന്ന കാഴ്ചയാണ്. ഗജവീരന്മാരെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് സന്തോഷം നൽകുന്ന കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്. ആരാധന എന്ന് പേരായ തറവാട്ടുകാരുടെ സ്വന്തം ആനയാണ് ആരാധന ശിവകാശി കണ്ണൻ. ഉത്സവപ്പറമ്പുകളിൽ നിന്നും ഉത്സവപ്പറമ്പിലേക്കുള്ള തിരക്കായതിനാൽ കണ്ണൻ വളരെ നാളുകൾക്കു ശേഷം ആണ് വീട്ടിലെത്തുന്നത്. വീട്ടിലെ മുതിർന്ന വ്യക്തിയായ ശിവാനന്ദൻ ആനയ്ക്ക് ശർക്കരയും പഴവുമെല്ലാം നൽകുന്നത് ആരും ഇഷ്ടപ്പെടുന്ന കാഴ്ചയാണ്.

ചുറുചുറുക്കും, ആരെയും ആകർഷിക്കുന്ന ചന്തവും നടപ്പും ആണ് കണ്ണനെ മറ്റുള്ള ആനകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. 18നഖങ്ങളും , നല്ല തുമ്പിക്കൈയും, നീണ്ട കൊമ്പുകളും, ഉയർന്ന മസ്തകവും, നീളമുള്ള വാലും എല്ലാം ഇവന്റെ ഭംഗിയെ കൂട്ടുന്നു. ആസാം സ്വദേശിയാണെങ്കിലും എല്ലാ അഴകും ഇവനിൽ അടങ്ങിയിരിക്കുന്നു. ആനപ്രേമികൾ ആയ ആരും നോക്കിനിന്നു പോകും ഈ ഗജ സൗന്ദര്യം കണ്ടാൽ. ഒരു വർഷം മുൻപാണ് ആരാധന ഷിനു ഇവനെ സ്വന്തമാക്കിയത്. പിന്നീടവൻ മാവേലിക്കരയുടെ സ്വന്തം കണ്ണനായി മാറുകയായിരുന്നു. മുൻപ് അഞ്ചു കൊമ്പന്മാർ വരെ ഷിനുവിന് ഉണ്ടായിരുന്നു. പിന്നീട് ഈ ആനകളെ വിറ്റതിനുശേഷമാണ് ആരാധന ശിവകാശി കണ്ണനെ ഷിനു സ്വന്തമാക്കിയത്. എട്ടേ മുക്കാൽ അടി ഉയരമാണ് ഈ ആനക്ക് ഉള്ളത്. ഈ കരിവീര സൗന്ദര്യം ആസ്വദിക്കാൻ മാവേലിക്കര നിൽക്കുന്ന കാഴ്ചയും നമുക്ക് കാണാം . ഗജവീരന്മാരെ സ്നേഹിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരു കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയാൻ മീഡിയ സന്ദർശിക്കുക.