കല്യാണി പ്രിയദർശന് ജന്മദിനാശംസകളുമായി മഞ്ജു വാര്യർ

കല്യാണി പ്രിയദർശന് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ഹാപ്പി ബർത്ത് ഡേ അമ്മു എന്ന കുറുപ്പോടുകൂടിയാണ് മഞ്ജു വാര്യർ കല്യാണി പ്രിയദർശന് ജന്മദിനാശംസകൾ നേർന്നിട്ടുള്ള ത്. 29മത്തെ ജന്മദിനമാണ് കല്യാണിയുടെ.

നിരവധി സിനിമകളിലൂടെ    ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിലൂടെയാണ് നായിക വേഷത്തിൽ മഞ്ജു വാരിയർ എത്തിയത്. കണ്ണെഴുതി പൊട്ടും തൊട്ട്, സമ്മർ ഇൻ ബത് ലേഹം, ആറാം തമ്പുരാൻ, പ്രണയവർണ്ണങ്ങൾ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ താരം നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു മാറിയ താരം ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവും താരം നടത്തിയിരുന്നു.

2017ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി അഭിനയരംഗത്തെത്തിയത്. മലയാളത്തിൽ വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് താരം എത്തിയത്. പിന്നീട് അറബിക്കടലിലെ സിംഹം,ബ്രോ ഡാഡി,  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലും മികച്ച അഭിനയം കല്യാണി കാഴ്ചവെക്കുകയുണ്ടായി. സംവിധായകനായ പ്രിയദർശന്റെയും ലിസി യുടെ മകളാണ് കല്യാണി.  ഹൃദയം എന്ന ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ യുവതാരങ്ങൾക്ക് ഇടയിലേക്ക് കല്യാണി എത്തുകയുണ്ടായി. കൈനിറയെ ചിത്രങ്ങളുമായി കല്യാണി ഇപ്പോൾ തിരക്കിലാണ്.