പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹത്തിലേക്കോ ?

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകാൻ പോകുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നത് എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം ഒന്നും എത്തിയിട്ടില്ല.

ഇതിനെക്കുറിച്ചു പ്രിയദർശനും മോഹൻലാലും തമ്മിൽ സംസാരിച്ചു വെന്നാണ് അറിയപ്പെടുന്നത് എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വന്നിട്ടില്ല. ഇതിനെക്കുറിച്ച് പ്രിയദർശൻ സംസാരിക്കുമെന്ന തരത്തിലുള്ള വാർത്തകളും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

കുട്ടിക്കാലം മുതലേ കളിച്ചു വളർന്ന സുഹൃത്തുക്കളായിരുന്നു കല്യാണിയും പ്രണവ് മോഹൻലാലും, പ്രണവുമായുള്ള ഒരുപാട് ചിത്രങ്ങൾ കല്യാണി  പങ്കുവെച്ചിട്ടുണ്ട് ,അപ്പുച്ചേട്ടനും ഞാനും പ്രണയത്തിലാണെന്ന വാർത്ത കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും കല്യാണി പറയുകയുണ്ടായി. ഈയടുത്ത് ഇരുവർ അഭിനയിച്ച മരക്കാർ അറബിക്കടലിലെ സിംഹം, വിനീത് ശ്രീനിവാസൻ സംവിധാനംചെയ്യുന്ന ഹൃദയത്തിൽ ഇവർ തരാജോഡികളയായി തന്നെയാണ് എത്തുന്നത്. ഇവരുടെ  കോമ്പിനേഷൻ സീനുകൾ പങ്കുവെച്ചചിത്രങ്ങൾ കൊണ്ടാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത്. ആദി എന്ന ചിത്രത്തിലൂടെയാണ്‌ നായക വേഷത്തിൽ പ്രണവ് എത്തുന്നത്.2017 ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി സിനിമയിൽ എത്തുന്നത്.