അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷം പങ്കു വെച്ച് കാജൽ, താരത്തിന്റെ ഫോട്ടോ ഷൂട്ട്‌ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ ആരാധകർക്കിടയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു താരസുന്ദരിയാണ് കാജൽ അഗർവാൾ. ബോളിവുഡ് സിനിമയിലൂടെ ആണ് താരം രംഗപ്രവേശം ചെയ്തെങ്കിലും തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ നേടിയത്. മഗധീര എന്ന എസ് എസ് രാജമൗലി യുടെ ചിത്രമാണ് കാജൽ അഗർവാളിന്റെ കരിയർ ബ്രേക്ക് ആയത്.

അമ്മയാകാനൊരുങ്ങുന്നു താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 30ന് ആയിരുന്നു ഗൗതം കിച്ച്ലുവും കാജൽ അഗർവാളും തമ്മിലുള്ള വിവാഹം നടന്നത്. സൗഹൃദത്തിലായിരുന്ന ഇവർ ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. ഇന്റീരിയർ ഡിസൈൻ തുടങ്ങിയവക്കുള്ള ഈ കോമേഴ്സ് പ്ലാറ്റ്ഫോമായ ഡിസൈനിംഗ് ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം.

തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടാൻ താരത്തിനായി. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, മിസ്റ്റർ പെർഫെക്റ്റ്, മാരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ താരത്തിനായി. കാജൽ അഗർവാളിന്റെ പുതിയ ഫോട്ടോ ഷൂട്ട് എന്തായാലും ആരാധകർ ഏറ്റെടുത്തു വെന്ന് പറയാം. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായ് എത്തിയിട്ടുള്ളത്.