കൈലാസനാഥനിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ മോഹിത് വിവാഹിതനായി

കൈലാസനാഥൻ എന്ന സീരിയലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ മോഹിത് റെയ്‌ന വിവാഹിതനായി. ടെലിവിഷൻ താരം അതിഥി ശർമ്മയാണ് വധു. മിനിസ്ക്രീനിലെ പരമശിവനായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മോഹിത് റെയ്ന . ഹിന്ദി സീരിയൽ ആയ ദേവോം കി ദേവ് മഹാദേവനിൽ പരമശിവന്റെ വേഷത്തിലെത്തിയ താരത്തെ ആരും മറന്നു കാണില്ല, ഈ മലയാളത്തിൽ കൈലാസ നാഥൻ എന്ന പേരിലാണ് ഈ സീരിയൽ എത്തിയിരുന്നത്. നീണ്ടനാളത്തെ പ്രണയത്തിൽ ഒടുവിലാണ് ഇരു താരങ്ങൾ തമ്മിൽ വിവാഹം നടന്നത്.

പാർവതി – പരിണയം തുടങ്ങിയ കമെന്റുകളും ഇവരുടെ ചിത്രങ്ങൾക്ക് താഴെയായി ആരാധകർ നൽകുന്നുണ്ട്. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എനിക്ക് ഉണ്ടാവണമെന്ന് അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈലാസ നാഥൻ എന്ന സീരിയലിൽ താരത്തിന്റെ കൂടെ അഭിനയിച്ച മൗനി റോയ് ആയി പ്രണയത്തിലാണെന്ന വാർത്തകൾ ഉണ്ടായിരുന്നു എന്നാൽ മൗനി തന്നെ സിനിമ മേഖലയിൽ നിന്നുള്ള ഫ്രണ്ട്സിൽ ഒരാളാണെന്നും മോഹിത് പറഞ്ഞിരുന്നു.

ഈ നൂറ്റാണ്ടിലെ പെർഫെക്റ്റ് ശിവൻ എന്നൊക്കെ ആരാധകർ മോഹിത്തിനെ കുറിച്ചു പറയുന്നുണ്ട്. ഡോൺ മുത്തുസ്വാമി എന്ന സിനിമയിലൂടെയാണ് മോഹിത് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉറി – ദി സർജിക്കൽ സ്ട്രൈക്ക്, മിസിസ് സീരിയൽ കില്ലർ, ഷിദാദ് എന്നീ ചിത്രങ്ങളിലും മോഹിത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കൈലാസ നാഥൻ എന്ന സീരിയലിലൂടെ മലയാളികളുടെ ഇഷ്ടതാരം ആവാൻ മോഹിത്തിന് സാധിച്ചു.