വിജയ് സേതുപതിക്കൊപ്പം നയൻതാരയും, സാമന്തയും.. ടീസർ ഉടൻ | Kaathu Vaakula Rendu Kadhal

വിജയസേതുപതി നായകനായി സാമന്തയും നയൻതാരയും നായകന്മാരായ് എത്തുന്ന കാത്തു വാക്കുല രെണ്ട്‌ കാതൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . വിഘ്നേഷ്  ശിവനാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ റൊമാന്റിക് കോമഡി ചിത്രത്തിന് രചന നടത്തിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. സംവിധായകൻ വിഘ്‌നേഷ് ശിവൻ തന്നെയാണ്  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത് .

ചിത്രത്തിലെ ടീസർ ഫെബ്രുവരി 11ന് പുറത്തിറങ്ങുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും. നാനും റൗഡി താൻ എന്ന ചിത്രത്തിനുശേഷം വിജയസേതുപതി നയൻതാര വിഘ്നേഷ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടി എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്.  ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.  ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ് ആർ കതിർ ആണ്. പ്രഭു, കല മാസ്റ്റർ, റെഡിന് കിഗ്സ്ലി, ലോല് സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ, എസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിഘ്‌നേഷ് ശിവൻ, നയൻതാര,  എസ് എസ് ലളിത് കുമാർ എന്നിവർ ചേർന്ന് റൗഡി പിച്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.