താരത്തെ കുറിച്ച് കേൾക്കുന്ന ഗോസിപ്പുകളെ കുറിച്ചും, അമ്മയ്ക്ക് സംഭവിച്ച അപകടത്തെ പറ്റിയും മനസ്സു തുറക്കുകയാണ് ജൂഹി.

ഉപ്പും മുളകും  കുടുംബ പരമ്പരയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ജൂഹി റുസ്തഗി ഇപ്പോൾ താരത്തെ കുറിച്ച് കേൾക്കുന്ന ഗോസിപ്പുകളെ കുറിച്ചും, അമ്മയ്ക്ക് സംഭവിച്ച അപകടത്തെ പറ്റിയും മനസ്സു തുറക്കുകയാണ് ജൂഹി.

സെപ്റ്റംബർ 11ന് ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്കൂട്ടറിൽ പോയതായിരുന്നു. ഒരു ടാങ്കർലോറി വന്നിടിച്ചു കുറച്ചുകഴിഞ്ഞ് വിളിച്ച്  ഭയ്യഎന്നോട് ആശുപത്രിയിലേക്ക് വരാൻ പറഞ്ഞു കരയുന്നു, പപ്പ മരിച്ചതിനു ശേഷം ഇതാദ്യമായാണ് ഭയ്യ കരയുന്നത് എന്നും, എന്റെ ഉള്ളിൽ ഒരു ചെറിയ പേടി ഉണ്ടായിരുന്നു എന്നുംജൂഹി പറഞ്ഞു, എന്നോട് ടാറ്റ പറഞ്ഞു വീട്ടിൽ ഇറങ്ങിയ അമ്മ എനിക്കിപ്പോൾ ഇല്ലാതായി ഇപ്പോഴും അത് വിശ്വസിക്കാൻ പറ്റില്ല എന്നാണ് ജൂഹി പറഞ്ഞത്.

പപ്പ കൂടെയില്ലാത്ത വിഷമം ഞങ്ങളെ അമ്മ അറിയിച്ചിട്ടില്ല, വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസ് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എന്റെ അമ്മയാണ്. ഞാനും അമ്മയും  കൂട്ടുകാരെപ്പോലെ ആയിരുന്നു എടോ എന്നാണ് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കൊണ്ടിരിക്കുന്നത് വഴക്കിടുമ്പോൾ താൻ പോടോ ആരു ഭരിക്കാൻ എന്നൊക്കെ അമ്മ ചോദിച്ചു വരും അപ്പോൾ ഞാനും വിട്ടുകൊടുക്കില്ല, ഒരിക്കലുംആരെയും ഡിപെൻഡ് ചെയ്ത് ജീവിക്കരുതെന്ന് അമ്മ പറഞ്ഞതായി ജൂഹി പറയുന്നു.

എന്റെ ഷൂട്ടിംങ്ങിന്റെ ഡേറ്റും കാര്യങ്ങളും തീരുമാനിച്ചത് അമ്മ തന്നെയാണെന്നും എന്റെ കൂടെ അമ്മ തന്നെയാണ് ഷൂട്ടിങ്ങിന് കൂടെ ഉണ്ടാകാറുള്ളത് എന്നും ജൂഹി പറയുന്നു.

ഒരു സമയത്ത് കോവിഡിന്റെ പ്രോട്ടോകോൾ കാരണം അമ്മയ്ക്ക് വരാൻ സാധിച്ചില്ല. ഞാൻ ഭക്ഷണം കഴിച്ചോ,വെള്ളം കുടിച്ചോ ഉറക്കംതൂങ്ങി ഇരിക്കരുതെന്ന് നിർദേശങ്ങളുമായി അമ്മ വരാറുണ്ടെന്നും അന്ന് ഞാനതു റെക്കോർഡ് ചെയ്തു വെച്ചിരുന്നെന്നും എന്നും ഇപ്പോൾ അമ്മയെ ഓർക്കുമ്പോൾ ആ ശബ്ദം കേൾക്കാറുണ്ട് എന്നും ജൂഹി പറയുന്നു.

എന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും ഉപ്പും മുളകിലെസീൻ കണ്ടാണ്  ഇപ്പോൾ എല്ലാവരും തെറ്റിദ്ധരിച്ചതെന്നും അതിൽ കല്യാണത്തിന്റെ തലേദിവസം ഉള്ള ഹൽദി പോലുള്ള ചടങ്ങുകൾ കണ്ട് ചടങ്ങുകളും എല്ലാവരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നും, ഒരു ദിവസം ഭയ്യയുടെ കൂടെ ബൈക്കിൽ ആക്ഷേപിക്കുന്ന തരത്തിൽ ആളുകൾ സംസാരിച്ചിട്ടുണ്ട് എന്നും, നീ അവനെ കളഞ്ഞ്‌ ഇവനെ പിടിച്ചോ എന്ന രീതിയിലുള്ള കമന്റുകൾ വന്ന തുടങ്ങിയതിനാൽ ആണ് ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിച്ചത് എന്ന് ജൂഹി പറയുന്നു .

റോവിൻ ആണ് എന്നെല്ലാ പ്രതിസന്ധികളിൽ നിന്നും പിടിച്ചു നിർത്തിയിരുന്നുതെന്നും അമ്മയുടെ മരണശേഷം എല്ലാ ദിവസവും എന്നെ കാണാൻ വരാറുണ്ടെന്നും സംസാരിക്കാറുണ്ട് എന്നും ജൂഹി പറയുന്നു. ഞങ്ങളുടെ കല്യാണ നിശ്ചയം കഴിഞ്ഞ് തരത്തിലുള്ള വാർത്തകളും വന്നിട്ടുണ്ട് എന്നാൽ ഇതൊന്നും സത്യമല്ല എന്നും താരം പറയുന്നുണ്ട്. മറ്റൊന്നുംകൊണ്ടല്ല ഉപ്പും മുളകും സീരിയൽ നിന്നും പിന്മാറിയത് പഠനത്തിന് ആവശ്യത്തിനായി ആണ് ഇങ്ങനെയൊരു പിന്മാറ്റം ഉണ്ടായതെന്നും ജൂഹി  പറയുന്നു. ഇപ്പോൾ എരിവും പുളിയും എന്ന സീരിയലിലാണ്  അഭിനയിക്കുന്നതെന്നും താരം വ്യക്തമാക്കി.