കൊച്ചി ലോക്കൽ ഇലക്ഷൻ LDF ജയം ആഘോഷിച്ച് നടന്മാ‍രായ ജോജു, വിനായകൻ

കൊച്ചി ലോക്കൽ ഇലക്ഷൻ LDF ജയം ആഘോഷിച്ച് നടന്മാ‍രായ ജോജു, വിനായകൻ

കൊച്ചിയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ   എൽഡിഎഫ് നേടിയ വിജയം ആഘോഷിച്ച് നടന്മാരായ ജോജു ജോർജും, വിനായകനും.  തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം കെഎസ്ആർടിസി  ബസ് സ്റ്റാൻഡ് പരിസരത്ത് ആഹ്ലാദപ്രകടനം എത്തിയപ്പോഴാണ് താരങ്ങൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തത്. ആഘോഷ പരിപാടിയിൽ ചെണ്ട കൊട്ടി വിജയം ആഘോഷിക്കുന്ന എൽഡിഎഫ് അണികൾക്കൊപ്പം ജോജുവും വിനായകനും അവരോടൊപ്പം നൃത്തം ചെയ്യുന്നത് കാണാം.  അവരിൽ നിന്ന് ഇലതാളം വാങ്ങി ജോജു കൊട്ടുന്നതും കാണാം. വിനായകൻ അവർക്കിടയിൽ നിന്ന് താളം പിടിക്കുകയും ചെയ്യുന്നുണ്ട്.

കൊച്ചി കോർപ്പറേഷനിലെ 63-)o ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായ ബിന്ദു ശിവൻ 687 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി പി ഡി മാർട്ടിനെ ആണ് തോൽപ്പിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആണിത്.
ബസ് സ്റ്റാൻഡ് പരിസരത്ത് ലാൽജോസ് സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇവർ  ഇതിനിടയിലാണ് ഇടതുമുന്നണി പ്രവർത്തകർക്കൊപ്പം ആഹ്ലാദ പ്രകടനത്തിൽ വിനായകനും, ജോജുവും ചേർന്നത്. വിനായകൻ ആവശ്യപ്പെട്ടപ്പോഴാണ് ഇലത്താളം വാങ്ങി ജോജു കൊട്ടിയത്. കൗൺസിലറായിരുന്ന സിപിഐഎമ്മിലെ കെ.കെ  ശിവൻ അന്തരിച്ചതിനെ തുടർന്ന് ഉണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.