അച്ഛനും മകളുമായി ജോജുവും അനശ്വരയും, അവിയൽ മറ്റന്നാൾ തീയേറ്ററുകളിൽ എത്തും

ജോജുജോർജ് അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അവിയൽ ഏപ്രിൽ 7ന് തീയേറ്ററുകളിൽ എത്തും . പുതുമുഖ താരമായ സിറാജ്ജുദ്ദീൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.ഷാനിൽ മുഹമ്മദ്‌ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാനിൽ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെറും, ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ,  സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയ വൻ താര നിര ചിത്രത്തിൽ എത്തുന്നുണ്ട്.  കണ്ണൂർ ഗോവ കൊടേക്കനാൽ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പ്രണയവും വിരഹവും സംഘട്ടനവും കുടുംബ ബന്ധങ്ങളും എല്ലാം ഒത്തിണങ്ങിയ ആണ് അവിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്ന് ട്രെയിലെറിൽ നിന്ന് വ്യക്തമാകും.  ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു ജോർജ്ജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ജോജു  ജോർജിന്റെ മകളുടെ വേഷത്തിൽ ആണ് അനശ്വര എത്തുന്നത്. സുധീപ് എളമൺ, ജിംഷി ഖാലിദ്,  രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ തുടങ്ങിയവരാണ് ചിത്രത്തിന്റെ ഛായ ഗ്രഹണം നിർവഹിക്കുന്നത്. റഹ്മാൻ മുഹമ്മദ്‌ അലി, ലിജോ പോൾ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.