അയ്യപ്പ ഭക്തിഗാനവുമായി ജോജു ജോർജ്

സോഷ്യൽ മീഡിയയിൽ തരംഗമായി ജോജു ജോർജിന്റെ അയ്യപ്പ ഭക്തിഗാനം. ജോജു ജോർജ് നായകനായി എത്തുന്ന അദൃശ്യം എന്ന ചിത്രത്തിന് വേണ്ടിയാണ് ജോജുവിന്റെ പുതിയ ഗാനം. പാടിയതും അഭിനയിച്ചിരിക്കുന്നതും ജോജു തന്നെയാണ്. മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് ചിത്രം. നരേൻ, ഷറഫുദ്ദീൻ എന്നിവരും ജോജുവിനോടൊപ്പം ഈ ചിത്രത്തിൽ ഉണ്ട്. ഫോറൻസിക്, കള എന്നീ ചിത്രങ്ങൾ നിർമിച്ച ജയിസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ സാക് ഹാരിസണ് സംവിധാനം. പവിത്ര ലക്ഷ്മി , ആത്മീയ , പ്രതാപ്പോത്തൻ, മുനിഷ്കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ലോക്കഡോൺ കാലത്തായിരുന്നു ചിത്രത്തിന്റെ നിർമാണം. പോണ്ടിച്ചേരിയിലാണ് ചിത്രം പൂർണമായും നിർമിച്ചത്. ഒരേ സമയം രണ്ടു ഭാക്ഷകളിൽ ചിത്രം എത്തുന്നു. മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രഞ്ജിൻ രാജ ആണ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജോജു ജോർജ് ചിത്രങ്ങളിൽ ഒന്നാണ് ഇത്.

English Summary:- Joju George Ayyapa devotional song from Ahrishyam