മകളുടെ കേസ് മമ്മൂട്ടി വാദിക്കണം,  ജിഷക്കു സംഭവിച്ചത് സിനിമയാക്കണം രാജേശ്വരി

പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട  ജിഷയുടെ  അമ്മ പലപ്പോഴും വാർത്തകളിൽ സ്ഥാനം പിടിക്കാറുണ്ട്.  ഇപ്പോൾ ഇതാ വ്യത്യസ്തമായ ആവശ്യവുമായി എത്തിയ രാജേശ്വരിയുടെ വാക്കുകളാണ്   ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടി ഇതുവരെ തന്റെ അടുത്തുവന്നിട്ടില്ല എന്നും,  എന്റെ മകളെ ഇത്ര ക്രൂരമായി കൊന്നിട്ടും, മോഹൻലാലോ മമ്മൂട്ടിയോ ഒരു കാര്യത്തിനും തന്നെ അടുത്ത് വന്നിട്ടില്ല എന്നും. എന്റെ മകളുടെ കൊലപാതകത്തിന് കാരണക്കാരനായവരെ കണ്ടുപിടിക്കാൻ മമ്മൂട്ടി വക്കീൽ ആയതുകൊണ്ട് തന്നെ ഇതിന് മുൻകൈയെടുക്കണമെന്നും രാജേശ്വരി അമ്മ പറയുന്നു.  രാജേശ്വരി ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന മൂന്ന് താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ദിലീപും, ഇവർ തന്റെ അടുത്ത് വരും എന്ന് താൻ കരുതിയെന്നും രാജേശ്വരി പറയുന്നു.

ജിഷക്ക് അപകടം പറ്റിയത് സിനിമ ആക്കുകയാണെങ്കിൽ നിർമ്മാതാവിന് നല്ല പണം കിട്ടുമെന്നും അതിൽ താൻ അഭിനയിക്കുകയാണെങ്കിൽ സിനിമ വൻ വിജയമാവും എന്നും രാജേശ്വരി അമ്മ പറയുന്നു. മമ്മൂട്ടി വക്കീൽ ആയതുകൊണ്ട് തന്നെ  മകളുടെ  കേസ് വാദിക്കണം എന്നും രാജേശ്വരിഅമ്മ എന്ന് പറയുന്നുണ്ട്.   മകൾക്ക് സംഭവിച്ച കാര്യത്തെക്കുറിച്ച് അന്വേഷിച്ച് ദിലീപ് എങ്കിലും എത്തണമെന്നും രാജേശ്വരി പറയുന്നു. മകളുടെ കാര്യമോർത്താണ് സീരിയലിൽ അഭിനയിക്കാൻ പോയതെന്നും രാജേശ്വരി ഓൺലൈൻ ചാനലിന് നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.