ജയറാമിന്റെ പുതിയ ലുക്കിൽ അന്തംവിട്ട് ആരാധകർ…

സ്റ്റൈലിഷ് ഫോട്ടോ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ജയറാം.
മലയാളികളുടെ പ്രിയ നടൻ ജയറാം പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വൈറ്റ് ടീ ഷർട്ടും കൂളിംഗ് ഗ്ലാസും വെച്ച ജയറാമിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു, 57 വയസ്സിലും ഗ്ലാമർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. കൃത്യമായ വർക്കൗട്ട് ,ഭക്ഷണക്രമങ്ങളും തന്നെയാണ് ഈ ഫിറ്റ്നസിന് പിന്നിൽ ഇതിനോടകം താരത്തിന്റെ ചിത്രങ്ങൾ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു

പ്രായം കൂടുന്തോറും ഗ്ലാമർ ആയി വരുന്നു തുടങ്ങിയ കമന്റുകൾ എല്ലാം താരത്തിന്റെ ഫോട്ടോയ്ക്ക് ആരാധകർ നൽകുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന സിനിമയാണ് അടുത്ത റിലീസാവാൻ വന്നിരിക്കുന്നത് ഒരിടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്ന ചിത്രംകൂടിയാണിത്.കുടുംബപ്രേക്ഷർ ക്ക് ഇടയിലെ ഇഷ്ട നടനാണ് ജയറാം.

1988 പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമ ലോകത്തേക്ക് കടന്നത്. തുടർന്ന് തമിഴിലും തെലുങ്കിലുമൊക്കെയായി താരം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടി. കമലഹാസന്റെ സുഹൃത്ത് എന്ന ലേബലിലാണ് ജയറാം തമിഴകത്ത് അറിയപ്പെടുന്നത്. 33 വർഷമായുള്ള അഭിനയജീവിതം തുടരുകയാണ് താരമിപ്പോൾ. എന്നാൽ ഒട്ടും ആവേശം ചോരാതെ പുതിയ ലുക്കിലുള്ള ജാറാമിന്റെ ചിത്രങ്ങൾ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ.