ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുത്തത് ജയസൂര്യയെ ആയിരുന്നു. വെള്ളം എന്ന സിനിമയിലെ മികച്ച അഭിനയിത്തിനായിരുന്നു അവാര്‍ഡ്. പുരസ്കാരം ലഭിച്ച സന്തോഷം മാധ്യമങ്ങളുമായി പങ്കിടുന്ന പ്രേക്ഷകരുടെ സ്വന്തം ജയേട്ടന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
”ഈ പുരസ്കാര നേട്ടം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്നും. ഒരു സിനിമ ആകെ മികച്ചതാണെങ്കില്‍ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളു. ഈ അംഗീകാരം തനിക്ക് മാത്രം ലഭിച്ചതല്ല. സംവിധായകന്, നിര്‍മ്മാതാവ്, അങ്ങനെ സിനിമയില്‍ വലുതും ചെറുതുമായ ജോലികള്‍ ചെയ്ത എല്ലാവര്ക്കും ലഭിച്ച അംഗീകാരമാണിതെന്നുമാണ്” ജയസൂര്യ പറഞ്ഞത്.
അവാര്‍ഡ് തിളക്കത്തിലും എല്ലാവരെയും ഓര്‍ത്ത് കൊണ്ട് എളിമയോടെ സംസാരിക്കുന്ന ജയസൂര്യയുടെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഈ അംഗീകാരങ്ങളെല്ലാം എന്നാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍.