ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന മേരി ആവോസ് സുനോ മെയ് 13ന്

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന  മേരി ആവോസ് സുനോ മെയ് 13 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ  റിലീസ് ചെയ്യും.  സൂപ്പർഹിറ്റ് ചിത്രങ്ങളായ  വെള്ളം, ക്യാപ്റ്റൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി ജി. പ്രേജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തിരുവനന്തപുരം ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ
ശങ്കർ എന്ന റേഡിയോ ജോക്കി ആയിട്ടാണ് ജയസൂര്യ വേഷമിടുന്നത്. ശങ്കറുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന രശ്മി എന്ന ഡോക്ടറുടെ വേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത്.

ചിത്രത്തിൽ ജോണി ആന്റണി, സോഹൻ സീനു ലാൽ, ദേവി അജിത്, മിഥുൻ എ. ഇ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബി. കെ ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത് ഹരിചരണൻ, സന്തോഷ്‌ കേശവ്, ജിതിൻ രാജ്‌, ആൻ ആമി എന്നിവരും ചിത്രത്തിൽ പാട്ട് പാടിയിട്ടുണ്ട്.

സംവിധായാകരായ ഷാജി കൈലാസും, ശ്യാമ പ്രസാദ് എന്നിവർ അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.  ബിജിത് ബാലാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. പ്രദീപ്  രംഗൻ ആണ് മേക്കപ്പ് കൈകാര്യം ചെയ്യുന്നത്. വസ്ത്രാലങ്കാരം അക്ഷയ പ്രേം നാഥ്‌, സമീറ സനീഷ്, സരിത ജയ സൂര്യ എന്നിവരാണ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.