ജോൺ ലൂതറിന്റെ ഡബ്ബിങ് വിശേഷങ്ങളുമായി ജയസൂര്യ… | Jayasurya latest movie John Luther

Jayasurya latest movie John Luther
Jayasurya latest movie John Luther

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേഷകരെ വിസ്മയിപ്പിച്ച താരമാണ് ജയസൂര്യ. ഇപ്പോൾ പുതിയ ചിത്രമായ ജോൺ ലൂതറിന്റെ വിശേഷങ്ങളുമായി ആണ് താരം എത്തിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ജോൺ ലൂതറിന്റെ ഡബ്ബിങ് പുരോഗമിക്കുന്ന ചിത്രമാണ് ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കു വെച്ചിട്ടുള്ളത്.നിരവധി  ആരാധകരാണ് ചിത്രത്തിന് കമെന്റുകൾ നൽകിയിരിക്കുന്നത്.

അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആത്മീയ, ദൃശ്യ രഘുനാഥ്, സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ദീപക് പറമ്പേൽ, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ  തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ അഭിജിത്ത് ജോസഫ് തന്നെയാണ്. ചിത്രത്തിന്റെ  സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാൻ ആണ്.

ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് റോബി വർഗീസ് ആണ്. എഡിറ്റിങ് പ്രവീൺ പ്രഭാകർ.  അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലുള്ള സണ്ണി ആണ് ജയസൂര്യയുടേതായി ഒടുവിൽ റിലീസ് ചെയ്തത് പ്രജേഷ് സെന്നിന്റെ മേരി ആവാസ് സുനോ, നാദിർഷയുടെ ഈശോ, റോജിൻ തോമസിന്റെ കത്തനാർ തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി വരാനിരിക്കുന്നുണ്ട്.