ഹാപ്പി ബർത്ത്ഡേ മൈ ലൗ എന്ന് പാർവ്വതി, അപ്പക്ക്  ആശംസകളുമായി മാളവികയും കാളിദാസും

അമ്പത്തിയെഴാം പിറന്നാൾ ആഘോഷിക്കുന്ന   ജയറാമിന് ആശംസകളുമായി കുടുംബം . ഹാപ്പി ബർത്ത് ഡേ അപ്പാ, ലോകത്തിലെ ഏറ്റവും വലിയ റോൾ മോഡൽ എനിക്കുണ്ടെന്ന് മാത്രമല്ല അപ്പ എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് ഐ ലവ് യു അപ്പ  എന്ന  അടിക്കുറിപ്പോടെ കൂടിയാണ് കാളിദാസ് ജയറാം കുടുംബവുമായുള്ള ചിത്രം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.  ഹാപ്പി ബർത്ത് ഡേ മൈ ലവ് എന്നുപറഞ്ഞ് പാർവ്വതിയും, ഹാപ്പി ബർത്ത് ഡേ  അപ്പ, അപ്പ എപ്പോഴും എന്റെ സൂപ്പർ ഹീറോ ആണെന്ന് പറഞ്ഞു മാളവികയും ജയറാമിന് ആശംസകളുമായി എത്തിയിട്ടുണ്ട് .താരങ്ങളും  ആരാധകരും അടക്കം നിരവധിപേർ ജയറാമിന് ആശംസകളുമായി എത്തിയിട്ടുള്ളത് . കാളിദാസ് പങ്കുവെച്ച ചിത്രത്തിൽ ഭാര്യ പാർവ്വതിയും മകളായ മാളവികയുമുണ്ട്.

ജയറാമും കാളിദാസും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. അച്ഛൻ മകൻ കോമ്പിനേഷൻ ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകളുമാണ്‌. കളി കൂട്ടുകാരെ പോലെയാണ് കാളിദാസും ജയറാമും. കൊച്ചു കൊച്ചു സന്തോഷങ്ങൾ,എന്റെ വീട് അപ്പൂന്റെയും ഇവരുടെ ചിത്രങ്ങൾ എല്ലാം മലയാളികളുടെ മനസ്സു കീഴടക്കവയാണ്. വിവാഹത്തിനുശേഷം സിനിമാ ജീവിതത്തിൽ നിന്നും വിട്ട് മാറി നിന്ന താരമാണ് പാർവതി. മകളായ  മാളവികയും അച്ഛന്റെയൊപ്പം ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു. ഒരുകാലത്ത് പാർവ്വതി ജയറാം കോബിനേഷനിലുള്ള ചിത്രങ്ങൾ  ഹിറ്റുകളായിരുന്നു ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. കളിയും ചിരിയുമായി  മക്കളുമായി സന്തോഷകരമായ ഒരു കുടുംബജീവിതമാണ് ഈ താരാകുടുംബത്തിന്റെ.