ഇതേതാ ഈ ചെറുപ്പക്കാരൻ? ജയറാമിനെ പുതിയ മേക്കോവർ കണ്ട് ത്രില്ലടിച്ച് ആരാധകർ

ഇതേതാ ഈ ചെറുപ്പക്കാരൻ? ജയറാമിനെ പുതിയ മേക്കോവർ കണ്ട് ത്രില്ലടിച്ച് ആരാധകർ

മലയാളികളുടെ പ്രിയതാരം ജയറാമിന്റെ പുതിയ രൂപത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദേ ജയറാമേട്ടന്റെ പഴയ ലുക്ക് എന്ന കമന്റ്സും ആരാധകർ നൽകുന്നുണ്ട്. ” മഴവില്ലഴകിൽ ജയറാമേട്ടൻ ” എന്ന ക്യാപ്ഷനോടുകൂടി സിനി മീഡിയ പ്രൊമോഷൻ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഒരു വലിയ കായലിൻ സൈഡിൽ നിൽക്കുന്ന ചിരിച്ചുകൊണ്ടുള്ള ചിത്രമാണിത്, ജയറാമിന് പുറകിലായി മഴവില്ലും ദൃശ്യമാകുന്നുണ്ട്.

മെലിഞ്ഞു കൂടുതൽ സുന്ദരനായാണ്‌ ജയറാമിനെ ചിത്രത്തിൽ കാണാനാവുക, ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.
തെന്നിന്ത്യൻ താരം അല്ലു അർജുൻ കൂടെ അഭിനയിച്ച ചിത്രത്തിന് ജയറാം 13 കിലോ ഭാരമാണ് കുറച്ചത്, അന്നും താരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

11 വർഷത്തിനുശേഷം സത്യൻ അന്തിക്കാട്, ജയറാം കൂട്ടിൽ ഇറങ്ങുന്ന ചിത്രത്തിന്റെ തിരക്കിലാണ് ജയറാം. 13 വർഷങ്ങളുടെ ഇടവേളക്കുശേഷം മീരാ ജാസ്മിൻ നായികയായെത്തുന്ന ചിത്രം കൂടിയാണിത്. ഇന്നസെന്റ്,സിദ്ദിക്ക്, കെ പി എ സി ലളിത, ശ്രീനിവാസൻ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.