വിജയിയുടെ മകനും ഒന്നിച്ച് സിനിമ ചെയ്യാൻ അൽഫോൺസ് പുത്രൻ, ആഗ്രഹം പ്രകടിപ്പിച്ച് ദളപതി

മലയാളികളുടെ പ്രിയനടൻ ദളപതി വിജയ് യുടെ മകനായ ജെയ്സൺ സഞ്ജയിയെ വെച്ച് സിനിമ സിനിമയെടുക്കാൻ ഒരുങ്ങി അൽഫോൺസ് പുത്രൻ. വിജയ് നായകനാകുന്ന ബീസ്റ്റ് നാളെ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്.

ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം പത്തു വർഷത്തെ ഇടവേളക്കുശേഷം സൺ ടിവി യിൽ ഒരു അഭിമുഖത്തിന് വിജയ് പങ്കെടുക്കുകയുണ്ടായി. ബീസ്റ്റിന്റെ സംവിധായകനായ നെൽസൺ ദിലീപ് കുമാർ  തന്നെയായിരുന്നു വിജയിയെ അഭിമുഖം ചെയ്തത്. ഇതിനിടയിലാണ് മകന്റെ  സിനിമാരംഗം പ്രവേശത്തെ കുറിച്ചുള്ള ചോദ്യം ഉയർന്നത്. മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ അൽഫോൺസ് പുത്രൻ തന്നെ വന്നു കണ്ടിരുന്നുവെന്നും, തന്നോട് ആണ് കഥ പറയാൻ വന്നത് എന്ന് വിചാരിക്കുമ്പോൾ അദ്ദേഹം ഉദ്ദേശിച്ചിരുന്നത് മകനെ വെച്ചായിരുന്നു. കഥകേട്ട ഉടൻ വിചാരിച്ചിരുന്നു സഞ്ജയ് ചിത്രം ചെയ്യണമെന്ന്.  അതുകൊണ്ടുതന്നെ മകനോട് ഞാനിക്കാര്യം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു വർഷത്തിനു ശേഷം നോക്കാം എന്നായിരുന്നു മറുപടി എന്നും വിജയ് പറയുകയുണ്ടായി.

തന്റെ ആഗ്രഹങ്ങൾ മകന്റെ മേൽ അടിച്ചേൽപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല,  എല്ലാം അവർക്കുതന്നെ വിട്ടുകൊടുക്കുകയാണ്. മകന് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കേണ്ട സാഹചര്യം വന്നാൽ അച്ഛനെന്ന നിലയിൽ എല്ലാ സഹായവും ചെയ്തു കൊടുക്കുമെന്നും വിജയ് പറഞ്ഞു. ഈ വാർത്ത കേട്ട് ഉടൻ ആവേശത്തിലാണ് വിജയ് ആരാധകർ, ദളപതിയുടെ മകന്റെ വരവിനായി കാത്തിരിക്കുകയാണ് ഫാൻസുകൾ.

Leave a Comment