ജനകീയ ഹോട്ടൽ | ഉച്ചയൂണ് അൺലിമിറ്റഡ് ₹ 20

ജനകീയ ഹോട്ടല്‍

വിശപ്പുരഹിത കേരളം യാഥാര്‍ത്ഥ്യമാക്കുന്ന കുടംബശ്രീ ജനകീയ ഹോട്ടലിനെതിരെ ഈ അടുത്താണ് ഒരു മുഖ്യധാരാ മാധ്യമം ഒരു ന്യൂസ് പുറത്ത് വിട്ടത്. ജനകീയ ഹോട്ടലിലെ ഭക്ഷണത്തില്‍ കറികളൊന്നും ഇല്ലെന്നും ആരെ കാണിക്കാനാണീ പ്രഹസനം എന്നുള്ള രീതിയിലായിരുന്നു വാര്‍ത്ത.

ലോക്ഡൗണ്‍ കാലത്താണു സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലെ ജനകീയ ഹോട്ടലായി മാറിയത്. 20 രൂപയ്ക്കു തോരനും അച്ചാറും ചമ്മന്തിയും സാമ്പാറും മീന്‍ചാറും കൂട്ടി നല്‍കുന്ന ഉച്ചയൂണിനു കോവിഡ് കാലത്ത് ആവശ്യക്കാരേറെയാണ്. ജനകീയ ഹോട്ടലില്‍ പ്രതിദിനം പാഴ്‌സല്‍ പോകുന്നതു മുന്നൂറിലേറെ ഊണ് ആണ്. സ്‌പെഷല്‍ വേണ്ടവര്‍ക്ക് 20 രൂപയ്ക്കു മീന്‍ വറുത്തതും 15 രൂപയ്ക്ക് ഓംലറ്റും കിട്ടും. എന്നാല്‍ ഇതിനെയാണ് കേവലം വാര്‍ത്താ പ്രാധാന്യം മാത്രം നോക്കി കൊണ്ട് മനോരമ്മ ചാനല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.

എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കുടുംബശ്രീയിലെ ചേച്ചിമാര്‍. മാന്യമായിട്ടാണ് ഞങ്ങള്‍ ഭക്ഷണം വിളമ്പുന്നത്. കറികള്‍ കുറവാണ് ഊണ് തീരാറായി എന്ന് പറഞ്ഞിട്ട് തന്നെയാണ് ഇവര്‍ക്ക് ഭക്ഷണം കൊടുത്തതെന്നും അത് മറച്ച് വെച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നാണ് ചേച്ചിമാരുടെ പക്ഷം.

ഇതേസമയം വന്‍ രീതിയിലുള്ള പ്രതിക്ഷേധമാണ് ചാനലിനെതിരെ നടക്കുന്നത്. നല്ലരീതിയില്‍ നടന്ന് പോകുന്ന ഇത്തരം സംരഭങ്ങളെ തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ച് വിടരുതെന്നാണ് ആളുകളുടെ പക്ഷം. കുടുംബശ്രീ ചേച്ചിമാരുടെ പ്രതികരണം അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…