“ഇവിടെ നോട്ട് നിരോധിക്കും,  വേണ്ടി വന്നാൽ വോട്ട് നിരോധിക്കും ഒരുത്തനും ചോദിക്കില്ല “ജനഗണമനയുടെ  ട്രെയിലെർ പുറത്തിറങ്ങി

പൃഥ്വിരാജ്- സുരാജ്‌ വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ജനഗണമനയുടെ ഒഫീഷ്യൽ  ട്രെയിലർ പുറത്തിറങ്ങി. ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ- സുരാജ് വെഞ്ഞാറമൂട് കോമ്പിനേഷൻ ഒന്നിക്കുന്ന ചിത്രമാണിത്. മംമ്ത മോഹൻദാസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ധനസഹായത്തിനായി മന്ത്രി ഓഫീസിൽ എത്തുന്ന പൃഥ്വിരാജിനെ ട്രെയിലെറിൽ കാണാനാകും.

യുവ താരനിര അണിനിരന്ന ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ  ഡിജോ ജോസ് ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് എത്തുന്നത്.  ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ തന്നെയായിരുന്നു സുരാജ് എത്തിയിരുന്നത്.  വീണ്ടും ഈ കോമ്പിനേഷൻ വരുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.