ജനഗണമന ഏപ്രിൽ 28ന് തീയേറ്ററുകളിലേക്ക്

പൃഥ്വിരാജ്- സുരാജ്‌ വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ജനഗണ മന ഏപ്രിൽ 28ന് തീയേറ്ററുകളിലെത്തും.” മനസ്സാക്ഷിയെ ബാധിക്കുന്ന പ്രശ്നത്തിൽ ഭൂരിപക്ഷ നിയമത്തിന് പ്രത്യേകസ്ഥാനമൊന്നുമില്ല ” എന്ന ഗാന്ധിജിയുടെ വാക്കുകൾ കൂട്ടി ചേർത്തുകൊണ്ടാണ് സിനിമ റിലീസ് ചെയ്യുന്ന വിവരം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.  ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ- സുരാജ് വെഞ്ഞാറമൂട് കോമ്പിനേഷൻ ഒന്നിക്കുന്ന ചിത്രമാണിത്.

യുവ താരനിര അണിനിരന്ന ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ  ഡിജോ ജോസ് ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. പൃഥ്വിരാജിനെ  കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ചിത്രത്തിന്റെ ട്രൈലെറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.  ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ തന്നെയായിരുന്നു സുരാജ് എത്തിയിരുന്നത്.  വീണ്ടും ഈ കോമ്പിനേഷൻ വരുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

https://m.facebook.com/story.php?story_fbid=537875854371639&id=100044476867708&sfnsn=wiwspwa

 

.