ഓസ്കാർ അക്കാദമിയുടെ അംഗീകാരം നേടി ജയ് ഭീം, മലയാളികൾക്കിത് അഭിമാന നിമിഷം

സെങ്കിനിയുടെയും രാജാ കണ്ണിന്റെയും കഥ പറഞ്ഞ ജയ് ഭിംമിന് ഓസ്‌കർ അക്കാദമിയുടെ അംഗീകാരം. ഓസ്കാർ അക്കാഡമിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ഈ ചിത്രത്തിലെ ഒരു രംഗം അവർ അപ്ലോഡ് ചെയ്തിരിക്കുകയാണ്. ഇത് ഈ ചിത്രത്തിന് വലിയ അംഗീകാരം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

നടിപ്പിൻ നായകൻ സൂര്യ പ്രധാന വേഷത്തിൽ എത്തിയ ഒരു ചിത്രം കൂടിയാണിത്. മലയാളികൾക്കും ഇത് അഭിമാന നേട്ടം തന്നെയാണ് കാരണം മലയാളത്തിലെ പ്രിയതാരം ലിജോമോൾ ജോസാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ സെങ്കിനി എന്ന വേഷത്തിലെത്തുന്നത് ലിജോമോൾ ആണ്, മലയാളത്തിലെ പ്രിയ നടി രെജിഷ വിജയനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞവർഷം ആമസോൺ പ്രൈം വീഡിയോ യിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.ഓസ്കാർ അക്കാദമിയുടെ കൂടി ജയ് ഭീം എന്ന ചിത്രത്തെ അംഗീകരിച്ചു മുന്നോട്ടു വന്നതോടെ ആഗോള തലത്തിൽ ഈ ചിത്രം നേടുന്ന ശ്രദ്ധ വളരെ വലുതാണെന്ന് തന്നെ പറയാം.

തൊണ്ണൂറുകളിൽ നടന്ന സംഭവങ്ങളാണ് സൂര്യ നായകനായ ഇ. ജ്ഞാന വേൽ ഒരുക്കിയ ചിത്രത്തിനാധാരം. ആദിവാസികളിലെ കുറുവ വിഭാഗത്തിൽ നേരെയുണ്ടായ സംഭവവികാസങ്ങളാണ് കാണിക്കുന്നത്. 1995 ചെയ്യാത്ത മോഷണക്കുറ്റം ആരോപിച്ച് പിടിയിലായ രാജാക്കണ്ണിനെ രക്ഷിക്കാനുള്ള സെങ്കിനിയുടെ നിയമ പോരാട്ടമാണ് ജയിഭിം.