മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നു.

പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ച സിബിഐ എന്ന ചിത്രത്തിന്റെ അഞ്ചാം പതിപ്പിലാണ് ജഗദീഷ് ശ്രീകുമാർ എത്തുന്നത്. കെ മധു സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന ചിത്രത്തിലൂടെയാണ്  ജഗതി ശ്രീകുമാർ എത്തുന്നത്.
ചിത്രത്തിലെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചുവെന്ന വാർത്തക്ക് തൊട്ടുപിന്നാലെയാണ് ജഗതി വീണ്ടും സിനിമയിൽ തിരിച്ചെത്തുന്നു എന്ന വാർത്ത എത്തിയത്. മമ്മൂട്ടിയുടെ നിർബന്ധപ്രകാരമാണ് വീണ്ടും സിനിമയിലെക്കു താരം എത്തുന്നത്.

മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ സി ബി യുടെ അസിസ്റ്റന്റ് ആയ  വിക്രം എന്ന കഥാപാത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ സിബിഐ ചിത്രങ്ങളിൽ  ശ്രദ്ധ നേടിയത്. ഈ ചിത്രത്തിന്റെ അഞ്ചാമത്തെ ഭാഗം ഇറങ്ങുമ്പോൾ ജഗതി എത്തുക എന്നത് അനിവാര്യമായ കാര്യമാണ്.

2012ൽ ഉണ്ടായ അപകടത്തെ തുടർന്നാണ്. അദ്ദേഹം സിനിമയിൽ നിന്നു വിട്ടുനിന്നത് ഈയടുത്ത് ഒരു പരസ്യചിത്രത്തിൽ ജഗതി അഭിനയിച്ചത്, ജഗതിയുടെ വീട്ടിൽ തന്നെ ജഗതിയുമായുള്ള രംഗങ്ങൾ ചിത്രീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൽ മുകേഷും സായികുമാറും തിരിച്ചെത്തുമെന്ന് തിരക്കഥാകൃത്തായ  എസ് എൻ സ്വാമി പറഞ്ഞിരുന്നു. താരനിരയിൽ രമേശ് പിഷാരടിയും ദിലീഷ് പോത്തനും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്, അഖിൽ ജോർജ് ആണ് ഛായാഗ്രഹകൻ.  ചിത്രത്തിലെ പ്രശസ്തമായ ബി ജി എംമിൽ മാറ്റം ഉണ്ടാകും എന്ന് തിരക്കഥാകൃത്ത് പറഞ്ഞിരുന്നു. ആദ്യനാളിൽ ചിത്രങ്ങൾക്ക്‌ ഈണം ഒരുക്കിയ ശ്യാം ഇപ്പോൾ അതിന് പറ്റിയ അവസ്ഥ അല്ലാത്തതുകൊണ്ട് ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.