ആറാട്ടും ഹൃദയവും ഒരു ദിവസം റിപ്പോർട്ട് ഇങ്ങനെ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം . ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്.
ഇന്ന് അർധരാത്രി മുതലാണ് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിം​ഗ് ആരംഭിച്ചത്.

 

തിയറ്ററുകളിലെത്തിയതിന്‍റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്. ബ്രോ ഡാഡി ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. ഇന്ന് ആണ് ചിത്രം ഒടി ടി യിൽ സ്ട്രീമിം​ഗ് ആരംഭിച്ചത് ,അതുപോലെ മോഹൻലാൽ നായകൻ ആയ ചിത്രം ആണ് ആറാട്ട് ആ സിനിമയും ഇന്ന് തന്നെ ആണ് റിലീസ് ചെയ്തത് ,മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് ,

https://youtu.be/4oGxZkKS3X0